തിരുവനന്തപുരം: വികസന കാര്യങ്ങളില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി ജനവികസ പദ്ധതി പ്രദേശത്തെ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള സംസ്ഥാനതല ഏകദിന ശില്പശാലയിലാണ് മുഖ്യമന്ത്രിയുടെ പ്രീണന പ്രസംഗം.
ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളുടെ വികസനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ക്രിയാത്മകമായ പങ്ക് വഹിക്കാനാകുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് പിണറായി വിജയന്‍.
പാര്‍ലമെന്റ് മുതല്‍ തദ്ദേശ സ്വയംഭരണ ജനപ്രതിനിധികള്‍ വരെയുള്ളവരുടെയും, വിദ്യാഭ്യാസ-ആരോഗ്യ-ജലവിഭവ പ്ലാനിംഗ്-തദ്ദേശ സ്വയംഭരണ- ന്യൂനപക്ഷക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും യോജിച്ച പ്രവര്‍ത്തനങ്ങള്‍ ഉണ്ടെങ്കില്‍ ന്യൂനപക്ഷ കേന്ദ്രീകൃത അവികസിത പ്രദേശങ്ങളുടെ കൂടുതല്‍ വികസനത്തിനായി പുതിയ പ്രൊപ്പോസലുകള്‍ കുറ്റമറ്റ രീതിയില്‍ സമര്‍പ്പിക്കാനും നേടിയെടുക്കാനും പൂര്‍ത്തിയാക്കാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ 12 ജില്ലകളിലായി വയനാട്, കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, കൊല്ലം എന്നീ 7 ജില്ലാ ആസ്ഥാനങ്ങളും, 23 ബ്ലോക്കുകളും, 43 നഗര-ഗ്രാമ ക്ലസ്റ്ററുകളുമാണ് പ്രധാന്‍മന്ത്രി ജന്‍ വികാസ് കാര്യക്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പൊതുഭരണ(ന്യൂനപക്ഷക്ഷേമ) വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ഗോവിന്ദന്‍ മാസ്റ്റര്‍, വി.ശിവന്‍കുട്ടി, ഡോ.ആര്‍.ബിന്ദു, വീണാ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: