തിരുവനന്തപുരം: കൊച്ചിയിലെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സിഎംഎഫ്ആര്‍ഐ, കൊച്ചി) കരാര്‍ അടിസ്ഥാനത്തില്‍ രണ്ട് വിഭാഗങ്ങളിലായി യങ് പ്രഫഷണലുകളുടെ ഓരോ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊച്ചി സിഎംഎഫ്ആര്‍ഐയിലെ മറൈന്‍ ബയോഡൈവേഴ്സിറ്റി ഡിവിഷനിലെ ഗവേഷണ പദ്ധതിയിലേക്ക് താല്കാലിക അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം.
യോഗ്യരായവര്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സ്കാന്‍ ചെയ്ത സര്‍ട്ടിഫിക്കറ്റകളുടെ കോപ്പിയും mbdyp2021@gmail.com എന്ന ഇമെയിലില്‍ നവംബര്‍ 10ന് മുമ്പായി അയക്കണം. അപേക്ഷകരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരെ മാത്രം ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവിന് വിളിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.(www.cmfri.org.in)
പ്രതികരിക്കാൻ ഇവിടെ എഴുതുക: