തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം മുഖ്യ തന്ത്രി എരമംഗലം പുഴക്കര ചേന്നാസ് നാരായണന് നമ്പൂതിരിപ്പാട് (71) അന്തരിച്ചു. കോവിഡ് ബാധിതനായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു അന്ത്യം.
ദീര്‍ഘകാലം ക്ഷേത്ര തന്ത്രിയായിരുന്ന ചേന്നാസ് പരമേശ്വരന് നമ്പൂതിരിയുടെയും ശ്രീദേവി അന്തര്‍ജനത്തിന്റെയും മൂത്ത മകനാണ് നാരായണന് നമ്പൂതിരിപ്പാട്. മുന്‍ തന്ത്രി ചേന്നാസ് വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ വിയോഗത്തിനു ശേഷം 2014 ജനുവരി 24നാണ് അദേഹം മുഖ്യ തന്ത്രിയായി ചുമതലയേല്‍ക്കുന്നത്. സംസ്കാരം ഇന്ന് എരമംഗലത്തെ പുഴക്കര ചേന്നാസ് ഇല്ലത്ത് നടക്കും.
ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ഇദേഹത്തിന് ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവുമുണ്ട്. ശ്രീകാന്ത് നമ്പൂതിരിയാണ് മകന്. പുഴക്കര ചേന്നാസ് മനയ്ക്കല്‍ തറവാട്ടില്‍ ജീവിച്ചിരിക്കുന്ന തറവാട്ട് കാരണവര്‍ക്കാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ അടുത്ത മുഖ്യ തന്ത്രി സ്ഥാനം.
നാരായണന് നമ്പൂതിരിപ്പാടിന്റെ നിര്യാണത്തില്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് അനുശോചനം അറിയിച്ചു. അക്ഷരങ്ങളെയും ശാസ്ത്രീയ കലകളെയും സ്നേഹിച്ച തന്ത്രിവര്യനായിരുന്നു അദേഹമെന്ന് മന്ത്രി അനുശോചന കുറിപ്പില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: