കോഴിക്കോട്: പെരുമണ്ണയിലെ വനിത ഹോസ്റ്റലില്‍ ഭക്ഷ്യ വിഷബാധയേറ്റ് ഏഴ് കുട്ടികളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്. ഇവരെ വെന്റിലേറ്ററിലേക്ക് മാറ്റി. മറ്റ് വിദ്യാര്‍ത്ഥിനികളുടെ നില തൃപ്തികരമാണ്.
സ്വകാര്യ ഹോസ്റ്റലിലെ 15 വിദ്യാര്‍ത്ഥിനികള്‍ക്കാണ് വിഷബാധയെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കഴിഞ്ഞ ദിവസം ചായയ്ക്കൊപ്പം കഴിച്ച പലഹാരത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് സംശയിക്കുന്നു. ഛര്‍ദിയും തലവേദനയും അടക്കമുള്ള പ്രശ്നങ്ങളുമായി ഏതാനും കുട്ടികളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കൂടുതല്‍ കുട്ടികള്‍ക്ക് ലക്ഷണം കണ്ടതോടെയാണ് ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഭക്ഷ്യവിഷബാധ എങ്ങനെ ഉണ്ടായി എന്നതുസംബന്ധിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: