തിരുവനന്തപുരം: ഹരിയാനയിലെ തീവണ്ടിയാത്രക്കിടയില്‍ ആള്‍ക്കുട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ജുനൈദിന്റെ കുടുംബത്തിനെ 2017 ജൂലൈ 26ന് പിണറായി ആശ്വസിപ്പിച്ചത് ദല്‍ഹിയിലെ കേരള ഹൗസില്‍ വെച്ചായിരുന്നു. അതേ സമയം രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച വൈശാഖിന്റെ വീട് ഇതുവരെ മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നതില്‍ പരാതി ഉയരുന്നു.
മറ്റ് സംസ്ഥാനങ്ങൾ ധീരജവാന്മാരുടെ കുടുംബത്തിനു നൽകേണ്ട ആനുകൂല്യങ്ങളെല്ലാം ഇതിനോടകം നൽകിക്കഴിഞ്ഞു. എന്നാൽ സംസ്ഥാന സർക്കാരിൽ നിന്ന് ധീര ജവാന്മാരുടെ കുടുംബത്തിന് അവഗണന നേരിടേണ്ടി വരുന്നുവെന്നാണ് ആരോപണം.
ഹരിയാനയിലെ തീവണ്ടിയാത്രക്കിടയില്‍ ആള്‍ക്കുട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ജുനൈദിന്റെ കുടുംബത്തെ മുഖ്യമന്ത്രി കണ്ടപ്പോള്‍ കൂടെ അന്ന് ഡിവൈഎഫ് ഐ ദേശീയ പ്രസിഡന്‍റായിരുന്ന മുഹമ്മദ് റിയാസും സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായ ബൃന്ദ കാരാട്ടും ദല്‍ഹിയിലെ കേരള ഹൗസില്‍ എത്തിയിരുന്നു. പിണറായി ജൂനൈദിന്റെ മാതാപിതാക്കളായ ജലാലുദ്ദീന്‍, ജുനൈദിന്റെ സഹോദരങ്ങളായ ഹഷീം, ഷഖീര്‍ എന്നിവരെ ആശ്വസിപ്പിക്കുകയും ചെയ്തു. അന്ന് ധനസഹായവും വാഗ്ദാനം ചെയ്തു. 2017 ആഗസ്ത് 23ന് ജുനൈദിന്റെ കുടുംബത്തിന് സിപിഎം നല്‍കിയത് പത്ത് ലക്ഷത്തിന്റെ സഹായം. പിണറായി വിജയന്‍ ജുനൈദിന്റെ കുടുംബം സന്ദര്‍ശിച്ചതിന്റെ ഫലമായാണ് കേരളത്തിലെ സിപിഎം ധനസഹായം നല്‍കിയത്. അഞ്ച് ലക്ഷം വീതമുള്ള രണ്ട് ചെക്കുകള്‍.
പൂഞ്ചിൽ വീരമൃത്യു വരിച്ച കൊട്ടാരക്കര സ്വദേശി എച്ച് . വൈശാഖിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും ആരും തിരിഞ്ഞുനോക്കിയില്ലെന്ന പരാതി നാള്‍ക്ക് നാള്‍ വര്‍ധിച്ചുവരികയാണ്.
അതിനിടെ വീരമൃത്യു വരിച്ചവരുടെ കുടുംബത്തിന് സഹായധനം നൽകണമെന്നും ആശ്രിതർക്ക് ജോലി നൽകണമെന്നും ആവശ്യപ്പെട്ട് സൈനിക കൂട്ടായ്‌മയായ ക്വയിലോൺ മല്ലു സോൾജിയേഴ്സ് ചാരിറ്റബിൾ സൊസൈറ്റി മുഖ്യമന്ത്രിയെ കണ്ടിരുന്നു. അനുഭാവപൂർവ്വം പരിഗണിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് സൊസൈറ്റി ഭാരവാഹികൾ വ്യക്തമാക്കി.
വീരമൃത്യു വരിച്ച പഞ്ചാബിലെ സൈനികരുടെ മരണാനന്തര ചടങ്ങില്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി പങ്കെടുത്തിരുന്നു. എന്നാല്‍ തിരുവനന്തപുരത്ത് ഉണ്ടായിട്ടും വൈശാഖിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി എത്തയിരുന്നില്ല.
വൈശാഖിനൊപ്പം വീരമൃത്യുവരിച്ച പഞ്ചാബിലെ സൈനികര്‍ക്ക് 50 ലക്ഷം രൂപ ആശ്വാസ ധനമായും കുടുംബത്തിലെ ഒരംഗത്തിന് സര്‍ക്കാര്‍ ജോലിയുമാണ് പഞ്ചാബ് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയത്. എന്നാല്‍ വീരമൃത്യു വരിച്ച കൊട്ടാരക്കരയിലെ വൈശാഖിന് പിണറായി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരു പ്രഖ്യാപനവും ഉണ്ടായിട്ടില്ല.
ഒക്‌ടോബര്‍ 11ന് പുലര്‍ച്ചെയാണ് വൈശാഖ് ഉള്‍പ്പെടെ അഞ്ച് സൈനികര്‍ പൂഞ്ചില്‍ വീരമൃത്യു വരിച്ചത്. കുടവട്ടൂര്‍ വിശാഖത്തില്‍ ഹരികുമാര്‍-ബീന ദമ്പതികളുടെ മൂത്ത മകനാണ് വൈശാഖ്. ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൂഞ്ച് ജില്ലയിലെ സുരന്‍ഖോട്ട് മേഖലയിലെ ഗ്രാമങ്ങളില്‍ നടത്തിയ തിരച്ചിലിനിടയാണ് ഏറ്റുമുട്ടല്‍ ഉണ്ടായതും വൈശാഖ് അടക്കം അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: