ന്യൂദല്‍ഹി: മതേതരത്വം ഭരണഘടനാപരവും ദേശീയവുമായ ഉത്തരവാദിത്തമായാണ് ബിജെപി കണക്കാക്കുന്നതെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്തി മുഖ്താര്‍ അബ്ബാസ് നഖ്വി. ’75 വര്‍ഷത്തെ ഇന്ത്യന്‍ ചരിത്രം പരിശോധിച്ചാല്‍, പ്രതിപക്ഷ പാര്‍ട്ടികള്‍ മതേതരത്വത്തെ അവരുടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കുള്ള മാര്‍ഗമാക്കി മാറ്റിയതായി കാണും. അവര്‍ ഇന്ത്യന്‍ ഭരണഘടനയുടെ ലക്ഷ്യങ്ങളെ വഞ്ചിച്ചു. ബിജെപിയെ സംബന്ധിച്ചിടത്തോളം മതനിരേപേക്ഷത രാഷ്ട്രീയ ഇടപാടല്ല. മറിച്ച് ഭരണഘടനാപരവും ദേശീയവുമായ ഉത്തരവാദിത്തമാണ്.’
കഴിഞ്ഞ ഏഴ് വര്‍ഷമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരണഘടനാ മൂല്യങ്ങളോടുള്ള പ്രതിബദ്ധതയോടെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ശാക്തീകരണത്തിനായി പ്രവര്‍ത്തിച്ചു. ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളും വികസന പ്രക്രിയയില്‍ തുല്യ പങ്കാളികളാകുന്നത് ഉറപ്പാക്കിയെന്നും നഖ്വി പറഞ്ഞു. ബിജെപി ന്യൂനപക്ഷ മോര്‍ച്ച ദേശീയ എക്സിക്യൂട്ടീവ് യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: