കൊല്ലം: ജില്ലയുടെ തീരങ്ങള്‍ ഭൂമാഫിയ കൈവശപ്പെടുത്തി അനധികൃത നിര്‍മാണങ്ങള്‍ നടത്തുന്നു. ടൂറിസത്തിന് അനന്ത സാധ്യതകളുള്ള ചവറ മുതല്‍ കാപ്പില്‍ വരെയുള്ള പ്രദേശത്താണ് വ്യാപകമായി ഭൂമികച്ചവടം നടക്കുന്നത്. ഇവിടെ ഏക്കറുകണക്കിന് ഭൂമി വിറ്റഴിക്കപ്പെട്ടതായാണു രജിസ്റ്റര്‍ ഓഫിസിലെ കണക്കുകള്‍.
കൊല്ലം കോര്‍പ്പറേഷന്റെയും മയ്യനാട് പഞ്ചായത്തിന്റെയും പരിധിയിലാണു ഏറ്റവുമധികം ഭൂമി വില്‍പ്പന നടക്കുന്നത്. തീരപരിപാലന നിയമപ്രകാരം തീരത്ത് 200 മീറ്ററിനുള്ളില്‍ വാണിജ്യാവശ്യത്തിനായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന കര്‍ശന നിബന്ധന മറികടന്ന് പരവൂര്‍ മുന്‍സിപ്പല്‍ മേഖലയില്‍ റിസോര്‍ട്ടുകള്‍ വരെ നിര്‍മിച്ചു വരികയാണ്. ജനവാസ പ്രദേശങ്ങളില്‍ ടൂറിസം അനുവദിക്കേണ്ടതില്ലെന്ന വ്യവസ്ഥയും പാലിക്കപ്പെടുന്നില്ല.
മയ്യനാട് പഞ്ചായത്ത് പരിധിയില്‍ തീരദേശ പാതയ്ക്കു സമീപമുള്ള പ്രദേശങ്ങള്‍ ഏറെക്കുറെ ഭൂമാഫിയകള്‍ സ്വന്തമാക്കി കഴിഞ്ഞു. ഇതിനു പിന്നില്‍ വിദേശികള്‍ വരെയുള്ളതായാണു അറിയുന്നത്. മയ്യനാട് പഞ്ചായത്തില്‍ മുക്കം മേഖലയില്‍ കായല്‍ തീരത്ത് ഹോം സ്റ്റേകള്‍ വ്യാപകമായി നണ്ടിര്‍മിക്കുകയാണ്. ഇവിടെ കായല്‍ തീരം ഭൂമാഫിയക്ക് പതിച്ചു നല്‍കുകയാണെന്ന ആരോപണം ശക്തമാണ്.
മത്സ്യത്തൊഴിലാളികളെ കബളിപ്പിച്ച് മാഫിയകള്‍ക്ക് ഭൂമി വാങ്ങി നല്കുന്ന ലോബിയും ഇവിടെയുണ്ട്. ഗ്രാമപഞ്ചായത്തും തീരദേശ പരിപാലന അതോറിറ്റിയും മാഫിയകള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും വിമര്‍ശനമുണ്ട്.
അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് നാട്ടുകാരുടെ തീരുമാനം. തീരദേശ പരിപാലന നിയമ പ്രകാരം 200 മീറ്ററിനുള്ളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലക്കുണ്ട്. എന്നാല്‍ മത്സ്യത്തൊഴിലാളികള്‍ക്കു പ്രത്യേക ഇളവ് അനുവദിച്ചിട്ടുണ്ട്. ഇതാണു ടൂറിസം മാഫിയകള്‍ ദുരുപയോഗം ചെയ്യുന്നത്. വര്‍ക്കല കേന്ദ്രീകരിച്ചുള്ള ചില വന്‍കിട റിയല്‍ എസ്റ്റേറ്റ് ഏജന്‍സികളാണ് ടൂറിസ്റ്റുകള്‍ എത്താന്‍ കൂടുതല്‍ സാധ്യതയുള്ള ഇവിടെ ഭൂമികച്ചവടത്തിനു നേതൃത്വം നല്‍കുന്നത്. വര്‍ധിച്ച ടൂറിസം സാധ്യതകളാണ് ഭൂമാഫിയ വന്‍വില നല്കി ഭൂമി വാങ്ങുന്നതിന് കാരണം.
പണം ബാങ്ക് ഡ്രാഫ്റ്റായാണ് നല്‍കുന്നത്. പവര്‍ ഓഫ് അറ്റോര്‍ണി ഉപയോഗിച്ചാണു കൈമാറ്റം കൂടുതലും. അതു കൊണ്ടു തന്നെ യഥാര്‍ത്ഥത്തില്‍ ഭൂമിവാങ്ങുന്നത് ആരെന്നതു വ്യക്തമല്ല. തീരദേശം കേന്ദ്രീകരിച്ചുള്ള ഭൂമി ഇടപാടുകള്‍ അന്വേഷിക്കണമെന്ന ആവശ്യം ശക്തമായി മാറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: