ന്യൂദല്‍ഹി: താൻ ജമ്മു കാശ്മീര്‍ ഗവര്‍ണറായിരിക്കെ ചില ഫയലുകളില്‍ ഒപ്പുവയ്‌ക്കാന്‍ അംബാനിയും മറ്റും 300 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്‌തെന്നും എന്നാല്‍ അതിന് വഴങ്ങാതിരുന്ന തന്റെ തീരുമാനത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചെന്നും ഇപ്പോള്‍ മേഘാലയ ഗവര്‍ണറായ സത്യപാല്‍ മാലിക്.
കശ്മീര്‍ ഗവര്‍ണറായിരിക്കുമ്പോള്‍ രണ്ട് ഫയലുകളാണ് തന്റെ മുന്നില്‍ എത്തിയത്. അതില്‍ ഒരെണ്ണം അനില്‍ അംബാനിയുടേതായിരുന്നു. മറ്റൊരെണ്ണം മെഹ്ബൂബ മുഫ്തിയുടെ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ഒരാളുടേതുമാണ്. 150 കോടി വീതമാണ് കൈക്കൂലി വാഗ്ദാനം ചെയ്തത്. എന്നാല്‍ ഞാന്‍ അഞ്ച് കുര്‍ത്ത-പൈജാമയുമായാണ് എത്തിയിരിക്കുന്നതെന്നും അതു മാത്രം കയ്യിലെടുത്ത് തിരിച്ചുപോകുമെന്നുമാണ് പറഞ്ഞത്,” സത്യപാല്‍ മാലിക്ക് പറഞ്ഞു. രാജസ്ഥാനിലെ ഒരു ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ ഈ വിശദീകരണം.
ഈ ഫയുകള്‍ അംഗീകരിക്കാത്തിന് ചിലപ്പോള്‍ തനിക്കെതിരെ നീക്കങ്ങള്‍ ഉണ്ടായേക്കുമെന്ന് ഭയന്നിരുന്നു. മുന്‍കരുതലെന്ന നിലയില്‍ താന്‍ പ്രധാനമന്ത്രിയെ കണ്ടു. രണ്ടു ഫയലുകളെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട ആളുകള്‍ തന്റെ പേരില്‍ ഉണ്ടാക്കാവുന്ന അപവാദങ്ങളെക്കുറിച്ചും പറഞ്ഞു. ഞാന്‍ നേരെ പ്രധാനമന്ത്രിയോട് കാര്യം പറഞ്ഞു. ഈ ഗവര്‍ണര്‍ പദവി ഉപേക്ഷിച്ച് തിരി്ച്ചുപോകാന്‍ ഞാന്‍ തയ്യാറാണ്. പക്ഷെ ഞാന്‍ എന്തായാലും ഈ ഫയലുകള്‍ മുന്നോട്ട്‌നീക്കാന്‍ ഉദ്ദേശിക്കുന്നില്ല,:- അദ്ദേഹം പറഞ്ഞു.
മോദി അതിന് നല്‍കിയ മറുപടി അഴിമതിയുടെ കാര്യത്തില്‍ ഒത്തുതീര്‍പ്പ് ആവശ്യമില്ലെന്നാണ്. കശ്മീര്‍ ലോകത്തിലെ ഏറ്റവും വലിയ അഴിമതിയുടെ സ്ഥലമാണ്. മറ്റു സംസ്ഥാനങ്ങളില്‍ നാലോ അഞ്ചോ ശതമാനമാണ് കമ്മീഷനെങ്കില്‍ ഇവിടെ 15 ശതമാനമാണ് കമ്മീഷന്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: