ദുബായ്: ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന്റെ ആദ്യ ജയം. ടി20 ലോകകപ്പിന്റെ നാലാം മത്സരത്തില്‍ ഇന്ത്യയെ പാക്കിസ്ഥാന്‍ 10 വിക്കറ്റിന് പരാജയപ്പെടുത്തി. പാക്ക് ക്യാപ്റ്റന്‍ ബാബര്‍ അസം സഹ ഓപ്പണര്‍ ഓപ്പണര്‍ മൊഹമ്മദ് റിസ്വാന്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ മികവിലാണ് പാകിസ്ഥാന്‍ വിജയം സ്വന്തമാക്കിയത്.
13 പന്ത് ബാക്കി നില്‍ക്കെയാണ് പാക്കിസ്ഥാന്റെ ജയം. നായകന്‍ ബാബര്‍ അസം 52 പന്തില്‍ 68 രണ്‍സും മൊഹമ്മദ് റിസ്വാന്‍ 55 പന്തില്‍ 79 രണ്‍സും നേടി പുറത്താകാതെ നിന്നു.
തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ ഇന്നിംഗ്‌സ് തുടക്കം. ഇന്ത്യന്‍ ബാറ്റിംഗ് മുന്‍നിരയെ വെള്ളം കുടിപ്പിക്കാന്‍ യുവ പാക് ബൗളര്‍ ഷാഹിന്‍ അഫ്രിദിക്കായി. ആദ്യ ഓവറില്‍ തന്നെ രോഹിത് ശര്‍മയെ അഫ്രിദി പുറത്താക്കി. പിന്നാലെ മുന്നാം ഓവറില്‍ കെഎല്‍ രാഹുലും. 19ാം ഓവറില്‍ തന്റെ അവസാന ഓവറില്‍ വിരാട് കോഹ്ലിയേയും പുറത്തിരുത്തി.
20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സ് നേടി. കളിയുടെ ഒരു ഘട്ടത്തില്‍ വളരെ പിന്നിലായിരുന്ന ഇന്ത്യയെ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ അര്‍ധ ശതകമാണ് മുന്നോട്ട നയിച്ചത്. നായകന്‍ 49 പന്തില്‍ ഒരു സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 57 റണ്‍സ്‌നേടി.
ഒന്നിന് പുറകെ ഒന്നായി വിക്കറ്റ് വീഴുമ്പോഴും ഇന്ത്യയെ പിടിച്ചു നിര്‍ത്തിയത് ക്യാപ്റ്റന്‍ തന്നെയായിരുന്നു. സൂര്യകുമാര്‍ യാദവും റിഷഭ് പന്തും ക്യാപ്റ്റന് പിന്തുണ നല്‍കി. കെഎല്‍ രാഹുല്‍ മൂന്ന്, രോഹിത് ശര്‍മ പൂജ്യം, സൂര്യകുമാര്‍ യാദവ് 11, റിഷഭ് പന്ത് 39, ജഡേജ 13, ഹാര്‍ദിക് പാണ്ഡ്യ11, ഭുവനേശ്വര്‍ കുമാര്‍5* എന്നിങ്ങനെയാണ് സ്‌കോര്‍.
പാകിസ്ഥാനായി ഷാഹിന്‍ അഫ്രിദി മൂന്നും ഹസനലി രണ്ടും ഹാരിസ് റൗഫ്, ഷരാബ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്‌ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: