ന്യൂദല്‍ഹി : രാജ്യത്ത് നൂറ് കോടി വാക്സിനേഷനിലേക്ക് എത്തിയത് ഇന്ത്യയുടെ ഇച്ഛാശക്തിയുടെ തെളിവാണ്. ഈ ചരിത്ര നേട്ടവും പിന്നിട്ട് രാജ്യം മുന്നോട്ട് കുതിക്കുകയാണ്. ഈ യജ്ഞത്തില്‍ നമ്മള് ജയിക്കുമെന്ന് ഉറപ്പായിരുന്നു. വാക്സിനേഷനില്‍ രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം പ്രശംസനീയനാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
100 കോടി എന്നത് വളരെ വലിയ സംഖ്യയാണ്. എന്നാല്‍ ഈ നമ്പറിന് പിന്നില്‍ പ്രചോദനാത്മകമായ നിരവധി കഥകളുണ്ട്. പ്രതികൂല സാഹചര്യത്തില്‍ പോലും രാജ്യത്തെ കോവിഡ് മുന്നണി പ്രവര്‍ത്തകര്‍ വാക്സിനേഷന് വേഗത്തിലാക്കാന്‍ കഠിനമായി പ്രവര്‍ത്തിച്ചു. പ്രകൃതി ദുരന്തങ്ങളേയും കോവിഡിനേയും ഒരു പോലെ നേരിടുന്ന ജനങ്ങളുടെ ജീവിതം പ്രചോദനമാണ്. ഇതിനര്‍ത്ഥം വെല്ലുവിളികള്‍ എത്ര ശക്തണമാണെങ്കിലും നേരിടുമെന്നതാണ്. രാജ്യത്തെ പൗരന്മാരുടെ ശക്തിയില്‍ വിശ്വാസമുണ്ട്. രാജ്യം പുതു ഊര്‍ജ്ജത്തില്‍ മുന്നേറി വരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
വാക്സിന് ദൗത്യത്തിന്റെ വിജയം രാജ്യത്തിന്റെ ശേഷിയെ അടയാളപ്പെടുത്തുന്നതാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവും പ്രധാനമന്ത്രി അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ അവരുടെ കഠിനപ്രയത്നത്തിലൂടെ ലോകത്തിന് പുതിയ ഉദാഹരണം സൃഷ്ടിച്ചു. വാക്സിനേഷന് ദൗത്യത്തിന്റെ വിജയം രാജ്യത്തിന്റെ ശേഷിയെ അടിയാളപ്പെടുത്തുന്നതാണെന്നും മോദി പറഞ്ഞു.
സേനകളില്‍ വനിതാ സാന്നിദ്ധ്യം കൂടുന്നത് അഭിമാനകരമാണ്. സ്ത്രീ ശാക്തീകരണം സര്‍ക്കാരിന്റെ മുദ്രാവാക്യമാണ്. രാജ്യത്തിന്റെ ഐക്യം വിളംബരം ചെയ്യുന്ന എന്തെങ്കിലും പ്രവര്‍ത്തികളില്‍ പൗരന്മാര് ഏര്‍പ്പെടണം. അത് രാജ്യത്തോടുള്ള ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി അറിയിച്ചു.
സ്വച്ഛ് ഭാരത് അഭിയാന്റെ ആവേശം കുറയാന്‍ അനുവദിക്കില്ലെന്ന് ഓരോ പൗരനും പ്രതിജ്ഞയെടുക്കണം. ശുചിത്വം അവരുടെ ഉത്തരവാദിത്വമായി കാണുമ്പോഴാണ് ശുചിത്വ ശ്രമങ്ങള്‍ പൂര്‍ണമായും വിജയിക്കുന്നത്. പ്ലാസ്റ്റിക്കുകളുടെ ഉപയോഗം കുറയ്ക്കുക. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഒഴിവാക്കാന്‍ മറക്കരുതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: