ന്യൂദല്‍ഹി: കൊവിഡ് വൈറസ് മനുഷ്യരുടെ ആയുസിനെ ബാധിച്ചുവെന്നും ഇന്ത്യക്കാരുടെ ആയുസ് രണ്ടു വര്‍ഷം കുറഞ്ഞുവെന്നും മുംബൈയിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ പോപ്പുലേഷന്‍ ഡീസീസ് നടത്തിയ പഠനത്തില്‍ കണ്ടെത്തി.
പുരുഷന്മാരുടേയും സ്ത്രീകളുടേയും ആയുര്‍ദൈര്‍ഘ്യം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കുറഞ്ഞു. 2019ല്‍ പുരുഷന്മാരുടെ ജീവിത ദൈര്‍ഘ്യം ശരാശരി 69.05 വയസ്സായിരുന്നു. സ്ത്രീകളുടേത് എഴുപത്തിരണ്ട് വയസ്സും. എന്നാല്‍ കൊവിഡ് വ്യാപനത്തിന് ശേഷം ഇത് അറുപത്തിയേഴും അറുപത്തിയൊന്‍പതും ആയി കുറഞ്ഞെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ കൊവിഡ് പിടിപെട്ടതില്‍ കൂടുതലും മുപ്പത്തൊന്‍പതും അറുപതും വയസ്സിനിടയിലുള്ള പുരുഷന്മാരിലാണെന്നാണ് പഠനം പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: