ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര വാക്സിന് നിര്‍മ്മാതാക്കളുമായി ആശയവിനിമയം നടത്തി.100 കോടി പ്രതിരോധ കുത്തിവയ്പ്പുകളുടെ നാഴികക്കല്ല് രാജ്യം മറികടക്കാന്‍ കാരണമായ വാക്സിന് നിര്‍മ്മാതാക്കളുടെ ശ്രമങ്ങളെ പ്രധാനമന്ത്രി പ്രശംസിക്കുകയും ഇന്ത്യയുടെ വിജയ ചരിത്രത്തില്‍ അവര്‍ വലിയ പങ്ക് വഹിച്ചുവെന്നും പറഞ്ഞു. അവരുടെ ആത്മവിശ്വാസത്തെയും പകര്‍ച്ചവ്യാധിയുടെ സമയത്ത് അവരുടെ കഠിനാധ്വാനത്തെയും അദ്ദേഹം അഭിനന്ദിച്ചു.
കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ പഠിച്ച മികച്ച സമ്പ്രദായങ്ങള്‍ രാജ്യം സ്ഥാപനവല്ക്കരിക്കേണ്ടതുണ്ടെന്ന് ഉദ്ബോധിപ്പിച്ച പ്രധാനമന്ത്രി, ആഗോള നിലവാരത്തിന് അനുസൃതമായി നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്താനുള്ള അവസരമാണിതെന്നും പറഞ്ഞു. വാക്സിനേഷന് യജ്ഞത്തിന്റെ വിജയത്തിന്റെ പശ്ചാത്തലത്തില്‍ ലോകം മുഴുവന്‍ ഇന്ത്യയിലേക്ക് ഉറ്റുനോക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഭാവിയിലെ വെല്ലുവിളികളെ നേരിടാന്‍ വാക്സിന് നിര്‍മ്മാതാക്കള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വാക്സിനുകള്‍ വികസിപ്പിക്കുന്നതില്‍ തുടര്‍ച്ചയായ മാര്‍ഗനിര്‍ദേശവും പിന്തുണയും നല്കുന്നതില് പ്രധാനമന്ത്രിയുടെ വീക്ഷണത്തെയും ചലനാത്മക നേതൃത്വത്തെയും ആഭ്യന്തര വാക്സിന് നിര്‍മ്മാതാക്കള്‍ അഭിനന്ദിച്ചു. ഗവണ്മെന്റും വ്യവസായവും തമ്മില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത സഹകരണത്തെ അവര്‍ പ്രശംസിക്കുകയും, ഈ ഉദ്യമത്തിലുടനീളം നിയന്ത്രണ പരിഷ്കാരങ്ങള്‍, ലളിതമായ നടപടിക്രമങ്ങള്‍, സമയബന്ധിതമായ അംഗീകാരങ്ങള്‍, മുന്നോട്ട് വന്ന് പിന്തുണയ്ക്കുന്നതുമായ സ്വഭാവം എന്നിവയെ പ്രശംസിക്കുകയും ചെയ്തു. രാജ്യം പഴയ മാനദണ്ഡങ്ങളാണ് പാലിച്ചിരുന്നെതെങ്കില് കാര്യമായ കാലതാമസം ഉണ്ടാകുമായിരുന്നെന്നും ഇതുവരെ നാം നേടിയ വാക്സിനേഷന് അളവില്‍ എത്താന്‍ കഴിയുമായിരുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
സൈറസ് പൂനാവാല & അഡാര്‍ പൂനാവാല (സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ), ഡോ. കൃഷ്ണ എല്ല & മിസ്. സുചിത്ര എല്ല(ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡ്),. പങ്കജ് പട്ടേല്‍ & ഡോ. ഷെര്‍വില്‍ പട്ടേല്‍(സൈഡസ് കാഡില),മഹിമ ദാറ്റ്ല & നരേന്ദര്‍ മണ്ടേല(ബയോളജിക്കല്‍ ഇ. ലിമിറ്റഡ്),ഡോ. സഞ്ജയ് സിംഗ് & സതീഷ് രാമന്‍ലാല്‍ മേത്ത( ജെനോവ ബയോഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ), സതീഷ് റെഡ്ഡി & ദീപക് സപ്ര(ഡോ. റെഡ്ഡീസ് ലാബ്), ഡോ. രാജേഷ് ജെയിന്,. ഹര്‍ഷിത് ജെയിന്(പനേഷ്യ ബയോടെക് ലിമിറ്റഡ്) എന്നിവര്‍ ആശയവിനിമയത്തില്‍ പങ്കെടുത്തു. കേന്ദ്ര ആരോഗ്യ മന്ത്രി , ആരോഗ്യ സഹ മന്ത്രി , രാസവസ്തു, വളം സഹ മന്ത്രി തുടങ്ങിയവരും ആശയവിനിമയത്തില്‍ സന്നിഹിതരായിരുന്നു.
ഗവണ്മെന്റ് കൊണ്ടുവന്ന നിയന്ത്രണ പരിഷ്കാരങ്ങളെ അദാര്‍ പൂനാവാല പ്രശംസിച്ചു. കോവാക്സിന് എടുത്തതിനും അതിന്റെ വികസന സമയത്ത് നല്കിയ തുടര്‍ച്ചയായ പിന്തുണക്കും പ്രചോദനത്തിനും ഡോ. കൃഷ്ണ എല്ല പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഡിഎന്‍എ അധിഷ്ഠിത വാക്സിനിനെക്കുറിച്ച് സംസാരിച്ചതിന് പ്രധാനമന്ത്രിയോട് പങ്കജ് പട്ടേല്‍ നന്ദി പറഞ്ഞു. വാക്സിനേഷന് നാഴികക്കല്ല് നേടാന്‍ രാജ്യത്തെ സഹായിച്ച പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനെ മഹിമ ദത്ല അഭിനന്ദിച്ചു. ഡോ. സഞ്ജയ് സിംഗ് വാക്സിന് വികസന മേഖലയിലെ നവീകരണത്തിന്റെയും സംയോജനത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ഈ ശ്രമത്തിലുടനീളം ഗവണ്മെന്റും വ്യവസായവും തമ്മിലുള്ള സഹകരണത്തെ സതീഷ് റെഡ്ഡി അഭിനന്ദിച്ചു. പകര്ച്ചവ്യാധിയുടനീളം ഗവണ്മെന്റ് തുടര്‍ച്ചയായ ആശയവിനിമയത്തെ ഡോ. രാജേഷ് ജെയിന് പ്രശംസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: