കശ്മീര്‍: തീവ്രവാദത്തെ പൂട്ടാന്‍ കശ്മീരിലെ ജനങ്ങള്‍ക്ക് ഇനി ടോള്‍ ഫ്രീ നമ്പര്‍ നല്കി ജമ്മു കശ്മീര്‍ പൊലീസ്. ഇതോടെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാന്‍ ജനങ്ങള്‍ക്ക് ഉടനെ പൊലീസിനെ അറിയിക്കാം.
തീവ്രവാദം, മയക്കമരുന്ന് കടത്ത്, തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ ഫോണില്‍ വിവരമറിയിച്ചാല്‍ നടപടിയെടുക്കാനാണ് പൊലീസിന്റെ നീക്കം. ജമ്മു കശ്മീരില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കശ്മീരികളല്ലാത്തവരെ തീവ്രവാദികള്‍ വെടിവെച്ച് കൊല്ലുന്ന സംഭവം വര്‍ധിച്ച സാഹചര്യത്തിലാണ് സാധാരണ ജനങ്ങള്‍ക്ക് സുരക്ഷാബോധം വര്‍ധിപ്പിക്കാന്‍ ജമ്മുകശ്മീര്‍ പൊലീസിന്റെ ഈ നിക്കാം.
പുതിയ നീക്കം ബിസിനസ്സുകാരിലും ടൂറിസ്റ്റുകളിലും യാത്ര ചെയ്യുന്നവരിലും വിദ്യാര്‍ത്ഥികളിലും സുരക്ഷ വര്‍ധിപ്പിക്കും. ഒപ്പം കശ്മീരില്‍ ഭീകരവാദികളുടെ തോക്കിനിരയാവുന്ന ന്യൂനപക്ഷങ്ങളായ കശ്മീരി ബ്രാഹ്മണര്‍ക്കും സിഖുകാര്‍ക്കും മനോബലം നല്‍കും.
നിലവിലുള്ള ഹെല്പ് ലൈന്‍ നമ്പറിന് പുറമേയാണ് ടോള്‍ ഫ്രീ നമ്പര്‍. കശ്മീരിനും ജമ്മുവിനും പ്രത്യേകം പ്രത്യേകം ടോള്‍ ഫ്രീ നമ്പറുണ്ട്. പൊലീസിന്റെ അടിയന്തര സഹായം വേണമെങ്കില്‍ 18001807193 എന്ന ടോള്‍ ഫ്രീനമ്പറില്‍ വിളിക്കാം. കശ്മീര്‍ പൊലീസിന്റെ ലാന്‍ഡ് ലൈന്‍ നമ്പറായ 01942455798 എന്ന നന്വറിലും വിളിക്കാം. ജമ്മുവില്‍ 18001807192 എന്നതാണ് ടോള്‍ ഫ്രീ നമ്പര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: