തിരുവനന്തപുരം: കുഞ്ഞിനെ അമ്മയില്‍ നിന്നും വേര്‍പെടുത്തിയ വിഷയത്തില്‍ സിപിഎമ്മിലുള്ള തങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലെന്ന് കുഞ്ഞിന്റെ മാതാവും മുന്‍ എസ്എഫ്ഐ നേതാവുമായ അനുപമ. ചില നേതാക്കളുടെ ഭാഗത്ത്നിന്ന് വീഴ്ച ഉണ്ടായിട്ടുണ്ട്. പരാതിയുമായി സമീപിച്ചിട്ടും അവര്‍ വേണ്ടവിധത്തില്‍ പരാതി വിധത്തില്‍ ഇടപെട്ടില്ല. അതിന് പാര്‍ട്ടിയെ മുഴുവനായും തള്ളിപ്പറയുന്നില്ലായെന്നും അനുപമ മാധ്യമങ്ങളോട് പറഞ്ഞു.
വൈകിയ വേളയില്‍ ഇത്തരത്തില്‍ പിന്തുണ വാഗ്ദാനം ചെയ്തിട്ട് ഫലമില്ല. എന്നിരുന്നാലും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ വിജയരാഘവന് നല്കിയ പിന്തുണ തള്ളിക്കളയുന്നില്ല. ഒരു ഘട്ടത്തിലും പാര്‍ട്ടിയെ തങ്ങള്‍ തള്ളിപ്പറഞ്ഞിട്ടില്ലെന്നും നിരാഹാര സമവേദിയില്‍വെച്ച് അനുപമ പ്രതികരിച്ചു.
ഇതിനിടെ കുട്ടിയെ ദത്ത് നല്‍കിയത് അനുപമ അറിഞ്ഞുകൊണ്ടാണെന്ന് ആരോപണവുമായി അജിത്തിന്റെ ആദ്യഭാര്യ നസിയ രംഗത്തെത്തി. കുഞ്ഞിനെ അനുപമ ഉപേക്ഷിച്ചതാണ്. അതിനായി അവര്‍ ഒപ്പിട്ടു നല്കുമ്പോള് പൂര്‍ണ്ണമായും ബോധാവസ്ഥയിലായിരുന്നു. താന്‍ ഇത് നേരിട്ട് കണ്ടതാണെന്നും നസിയ ആരോപിച്ചു. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
നഷ്ടപ്പെട്ട കുഞ്ഞിനെ തിരികെ ലഭിക്കാന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരം തുടങ്ങിയതിന് പിന്നാലെയാണ് പ്രതികരണവുമായി അജിത്തിന്റെ ആദ്യ ഭാര്യ ഇപ്പോള്‍ എത്തിയിരിക്കുന്നത്. 2011ല്‍ ആണ് നസിയ അജിത്തിനെ വിവാഹം കഴിക്കുന്നത്. നസിയയുടെ ഡാന്‍സ് മാസ്റ്റര്‍ ആയിരുന്നു ഇയാള്‍. കുഞ്ഞ് ജനിച്ചതിന് ശേഷം ഈ ജനുവരിയിലാണ് ഇരുവരും വിവാഹ മോചനം നേടുന്നത്.
തന്റെ വിവാഹ മോചനത്തിന് പിന്നില്‍ അനുപമയാണ്. ഒരുപാട് സഹിച്ചു. വിവാഹമോചനം നല്കാന് പറ്റില്ലെന്ന് അനുപമയുടെ വീട്ടില്‍വരെ പോയി പറഞ്ഞു. അനുപമ സഹോദരിയെ പോലെയാണെന്ന് അജിത്ത് പറഞ്ഞിരുന്നു. തന്റെ ഭര്‍ത്താവായിരിക്കെയാണ് അനുപമയും അജിത്തും ബന്ധം ആരംഭിച്ചത്. വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ അജിത്ത് മാനസികമായി പീഡിപ്പിച്ചു. വീട്ടില്‍ കിടക്കാന്‍ അനുവദിച്ചില്ല. അടുത്ത വീട്ടിലായിരുന്നു കിടന്നിരുന്നത്. തന്റെ വീട്ടില്‍ വിളിച്ച് തന്നെ വിളിച്ചു കൊണ്ട് പോകാന്‍ അജിത്ത് നിര്‍ബന്ധിച്ചു. തന്നെ സഹായിക്കാനായി ആരുമില്ലെന്നും നസിയ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: