ന്യൂദല്‍ഹി: നഗരങ്ങളിലെ പച്ചപ്പ് വര്‍ദ്ധിപ്പിക്കാനായി രാജ്യത്താകമാനം 400 ‘നഗരവനങ്ങള്‍’ വികസിപ്പിക്കുന്നതിനുള്ള പദ്ധതി കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ടെന്ന് കേന്ദ്ര വനം പരിസ്ഥിതി സഹമന്ത്രി അശ്വിനി കുമാര്‍ ചൗബെ. കുട്ടികളില്‍ പരിസ്ഥിതി സൗഹൃദ മനോഭാവം പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നഴ്സറികള്‍ സ്ഥാപിക്കാന്‍ ആലോചിക്കുന്നതായും അദേഹം പറഞ്ഞു. പഞ്ചായത്തി രാജ് സ്ഥാപനങ്ങളുടെ (പിആര്‍ഐ) പ്രതിനിധികളുമായി സംവദിക്കുകയായിരുന്നു അദേഹം.
വനങ്ങളുടെ വികസനവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനായി വനാവകാശ നിയമവുമായി ബന്ധപ്പെട്ട നയവും രൂപീകരിച്ചിട്ടുണ്ടെന്ന് അദേഹം വ്യക്തമാക്കി. കേന്ദ്രത്തിന്റെ ജനസമ്പര്‍ക്ക് പരിപാടിയുടെ ഭാഗമായി അശ്വിനി കുമാര്‍ ചൗബെ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കശ്മീരിലെ റംബാനിലെത്തി. റംബാന്‍ ജില്ലയിലെ വികസന പദ്ധതികളുടെ ഭാഗമായി ഇത്തരമൊരു നഗരവനം വികസിപ്പിക്കുമെന്ന് ചൗബെ വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ജന്മദിന സമ്മാനമായിട്ടായിരിക്കും ഇത് സമര്‍പ്പിക്കുക.
2001 നും 2021 നുമിടയില്‍ ഇന്ത്യക്ക് ഏകദേശം രണ്ടു ദശലക്ഷം ഹെക്ടര്‍ മരങ്ങളുടെ ആവരണം നഷ്ടപ്പെട്ടതായി അമേരിക്കയിലെ മേരിലാന്‍ഡ് സര്‍വകലാശാല നടത്തിയ ഒരു പഠനം വ്യക്തമാക്കിയിരുന്നു. 2000 മുതല്‍ മരങ്ങളുടെ മൊത്തത്തിലുള്ള കുറവ് അഞ്ചു ശതമാനമാണ്. ഇതിന്റെ നാലിലൊന്ന് നഷ്ടവും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ദശലക്ഷത്തിലധികം ഉപഗ്രഹ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് ശാസ്ത്രജ്ഞര്‍ പഠനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: