Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ഈ വിജയം രാഷ്‌ട്രീയ മഹാമാരിക്കെതിരെയും

അര്‍ധസത്യങ്ങളും രാഷ്‌ട്രീയ ദുഷ്ടലാക്കോടെയുള്ള പ്രചരണവും ബൗദ്ധിക നെറികേടും പോലുള്ള രാഷ്‌ട്രീയ മഹാമാരികള്‍ക്ക് ഒരു വാക്സിനുമില്ല. ഇന്ന് രാജ്യം കൈവരിച്ചത് ഏതെങ്കിലുമൊരു പാര്‍ട്ടിയുടെയോ സര്‍ക്കാരിന്റേയോ നേട്ടമല്ല, മറിച്ച് മുഴുവന്‍ രാജ്യത്തിന്റേയുമാണ്. ഇന്ത്യ പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നത് ആരുടെ നേതൃത്വത്തിലാണോ ആ വ്യക്തിത്വത്തെ അവര്‍ക്ക് ഇഷ്ടപ്പെടുന്നില്ലെന്നതുമാത്രം. എന്നാല്‍ അത് ശാസ്ത്രജ്ഞരെയും ആരോഗ്യപ്രവര്‍ത്തകരെയും ജനങ്ങളെയും അപമാനിക്കാനുള്ള കാരണമാകരുത്. നുണകളുടെയും സംഘടിതപ്രചാരണങ്ങളുടെയും പകര്‍ച്ചവ്യാധിയെ സത്യത്തിന്റെയും വസ്തുതകളുടെയും വാക്സിന്‍ പരാജയപ്പെടുത്തുക തന്നെ ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2021, 05:00 am IST
in Main Article

ജെ.പി. നദ്ദ

ബിജെപി ദേശീയ അദ്ധ്യക്ഷന്‍

കൊവിഡിനെ പ്രതിരോധിക്കാന്‍ 2021 ജനുവരി 16 നാണ് ഇന്ത്യയില്‍ വാക്സിനേഷന്‍ യജ്ഞം ആരംഭിച്ചത്. ഒമ്പത് മാസത്തിനുള്ളില്‍ തന്നെ 100 കോടി ഡോസുകള്‍ നല്‍കാന്‍ സാധിച്ചു. വാക്സിനേഷന് അര്‍ഹതയുള്ള, രാജ്യത്തെ 18 വയസിന് മുകളിലുള്ള ജനസംഖ്യയുടെ 74 ശതമാനത്തിലധികം പേര്‍ക്കും വാക്സിന്റെ ഒരു ഡോസെങ്കിലും ലഭിച്ചിട്ടുണ്ട്.  

അമേരിക്കയില്‍ വാക്‌സിനേഷന്‍ ആരംഭിച്ച് ഒരുമാസത്തിന് ശേഷമാണ് ഇന്ത്യയില്‍ വാക്സിനേഷന്‍ യജ്ഞം ആരംഭിച്ചത്. യുഎസിന് ഇന്നുവരെ നല്‍കാന്‍ കഴിഞ്ഞ 40.7 കോടി വാക്സിന്റെ ഇരട്ടി നല്‍കാന്‍ നമുക്ക്  സാധിച്ചു. ലോകത്താകമാനം എഴുന്നൂറ് കോടി ഡോസാണ് നല്‍കിയതെങ്കില്‍ ഇന്ത്യയില്‍ മാത്രം അത് 100 കോടി എത്തി. ലോക മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ (ജിഡിപി) നമ്മുടെ വിഹിതം 3.5 ശതമാനം മാത്രമാണെങ്കിലും വാക്സിന്‍ ഡോസുകളില്‍ ഇന്ത്യ 14 ശതമാനം നല്‍കി. നിരവധി തടസ്സങ്ങളും വെല്ലുവിളികളും ഉണ്ടായിരുന്നിട്ടും, ഈ നേട്ടം കൈവരിക്കാന്‍ നമുക്ക് കഴിഞ്ഞു.

യൂറോപ്യന്‍ യൂണിയനെ അപേക്ഷിച്ചും കൂടുതല്‍ വാക്സിന്‍ നമ്മള്‍ നല്‍കി. ഹിമാചല്‍പ്രദേശ്, ഗോവ, സിക്കിം, ദാദ്ര, നഗര്‍ ഹവേലി, ദാമന്‍, ദിയു, ലഡാക്ക്, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ 100 ശതമാനത്തിനും കുറഞ്ഞപക്ഷം ഒരു ഡോസ് വാക്സിനെങ്കിലും നല്‍കിയിട്ടുണ്ട്. യുപി, ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ സൗദി അറേബ്യ, ഇറാന്‍, ഓസ്ട്രേലിയ, പെറു, യുഎഇ എന്നീ രാജ്യങ്ങളേക്കാള്‍ കൂടുതല്‍ വാക്സിന്‍ നല്‍കി.

കഴിഞ്ഞ ഏതാനും ആഴ്ചകളില്‍, പ്രതിദിനം ഒരുകോടി വാക്സിനേഷന്‍ എന്നത് അഞ്ചു തവണയെങ്കിലും ഇന്ത്യ മറികടന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനമായ സപ്തംബര്‍ 17ന്, ഒറ്റ ദിവസംകൊണ്ട് 2.5 കോടി ഇന്ത്യക്കാര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. സംസ്ഥാന സര്‍ക്കാരുകള്‍  ആവശ്യപ്പെട്ട വികേന്ദ്രീകരണ നയത്തിന് വേണ്ട ഫലപ്രാപ്തി ഉണ്ടാകുന്നില്ലെന്ന് കണ്ടതിനെത്തുടര്‍ന്ന്, കേന്ദ്രം മുന്‍കൈയെടുത്തതോടെയാണ് വാക്സിനേഷന്റെ ഗതി വര്‍ധിച്ചത്.

എസ്‌ഐഐ (സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ)യുടെ കൊവിഷീല്‍ഡ്, ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സിന്‍ എന്നീ ഇന്ത്യന്‍ നിര്‍മ്മിത വാക്സിനുകള്‍ ഉപയോഗിച്ചാണ്  കോവിഡിനെതിരായ യുദ്ധത്തില്‍ പ്രാഥമിക ഘട്ടത്തില്‍ നാം പോരാടിയത്. ലോകത്തിലെ ആദ്യത്തെ ഡിഎന്‍എ വാക്സിന്‍ ആയ സൈകോവ്-ഡിയും ഇന്ത്യ വികസിപ്പിച്ചു.  

പുനൈയിലോ ഹൈദരാബാദിലോ ഉള്ള പ്ലാന്റില്‍ നിന്ന് ഒരു വാക്സിന്‍ പുറത്തേക്ക് വരുന്നതും കസൗളിയിലെ സിഡിഎല്ലില്‍ പരിശോധനയ്‌ക്കായി പോകുന്നതും രാജ്യത്തിന്റെ വിദൂര ഭാഗങ്ങളിലേക്കെത്തുന്നതുമൊക്കെ ഐതിഹാസികമായ പ്രവര്‍ത്തനമായിരുന്നു. 100 കോടി വാക്സിന്‍ ഡോസുകളുടെ വിതരണത്തിന് വേണ്ടിവന്ന ട്രക്കുകളുടെയും വിമാനങ്ങളുടെയും അവ സംഭരിക്കാന്‍ ആവശ്യമായ ശീതീകരണ സംഭരണികളുടെയും എണ്ണം സങ്കല്‍പ്പിക്കുക. രാജ്യത്തിന്റെ നാനാഭാഗങ്ങളിലേക്ക് പോയ സിറിഞ്ചുകളുടെയും സൂചികളുടെയും എണ്ണം സങ്കല്‍പ്പിക്കുക. സന്തുലിതമായ വാക്സിനേഷന്‍ ഉറപ്പാക്കുന്നതിന് ഏറ്റവും മികച്ച സാങ്കേതിക ഉപകരണമാണ് ഇന്ത്യ വികസിപ്പിച്ചത്.

വേഗതയുള്ളതും സമയബന്ധിതവും നന്നായി ആസൂത്രണം ചെയ്തതുമായ സംഘടിത പ്രവര്‍ത്തനമായിരുന്നു അത്.  പ്രധാനമന്ത്രി മോദി മുന്നില്‍ നിന്ന് നയിച്ചു. ഓരോ ഇന്ത്യാക്കാരനും വാക്സിന്‍ തുല്യ അവകാശമെന്ന് ഉറപ്പാക്കാന്‍ സാധിച്ചു. ഒരാള്‍ക്ക് ഒന്നാമത്തെയും രണ്ടാമത്തെയും ഡോസ് വ്യത്യസ്ത സ്ഥലങ്ങളില്‍ എടുക്കാമെന്നത് കോവിന്‍ പ്ലാറ്റ്ഫോം ഉറപ്പുവരുത്തി. രണ്ടാമത്തെ ഡോസിന് ജനങ്ങളെ  കൃത്യസമയത്ത് ഓര്‍മ്മിപ്പിച്ചു.  

കൊവിഡിനെ ചെറുക്കുന്നതിലായിരുന്നു നമ്മുടെ മുന്‍ഗണന. നിര്‍ഭാഗ്യവശാല്‍, പ്രതിപക്ഷത്തിലെ ചിലര്‍ മോദിവിരോധത്തിനാണ് പ്രാമുഖ്യം നല്‍കിയത്. വാക്സിന്‍ യജ്ഞം തുടങ്ങുന്നതിന് മുമ്പുതന്നെ ഇതൊരു ബിജെപി വാക്സിന്‍ ആണെന്ന്  പ്രചരിപ്പിച്ചു.  ചില സംസ്ഥാനങ്ങള്‍ കൊവിഡ് പ്രതിരോധിക്കുന്നതില്‍ സംഭവിച്ച വീഴ്ചകള്‍ക്ക് കേന്ദ്രത്തെ പഴി പറഞ്ഞു.  ഇത്തരത്തിലുള്ള അരാജക രാഷ്‌ട്രീയത്തെ സമവായ രാഷ്‌ട്രീയം കൊണ്ടാണ് ബിജെപി എതിര്‍ത്തത്.

നൂറുകോടി വാക്‌സിനേഷന്റെ അഭിമാനത്തില്‍ രാജ്യം നില്‍ക്കുമ്പോഴും ജനസംഖ്യയും ആകെ വാക്‌സിനുകളുടെ എണ്ണവുമൊക്കെയെടുത്ത് കൂട്ടിക്കിഴിച്ച് പുതിയ കണക്കുകള്‍ സൃഷ്ടിക്കുകയാണ്. മരണനിരക്കും ജിഡിപി പ്രതിശീര്‍ഷവരുമാനവും ആരോഗ്യ പശ്ചാത്തല സൗകര്യങ്ങളുമൊക്കെ മറ്റ് രാജ്യങ്ങളുമായി തുലനം ചെയ്ത് അവര്‍ക്ക് വേണ്ടുന്ന ഒരു മരണക്കണക്ക് അവതരിപ്പിക്കുവാനാണ് ശ്രമം.

ഉദാഹരണത്തിന് ഉത്തര്‍പ്രദേശിന്റെ കാര്യം എടുക്കാം. 24 കോടിയോളം ജനസംഖ്യയുള്ള ഒരു സംസ്ഥാനത്തിന് ആഴ്ചകളായി  പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം അന്‍പതില്‍ താഴെയാണ്, സജീവ കേസുകള്‍ വെറും 150 ല്‍ പരമാണ്. തുടക്കത്തില്‍ യുപിയില്‍  കോവിഡ് മരണം ഏകദേശം 23,000 ആയിരുന്നു. അതായത് ഇന്ത്യയിലെ ജനസംഖ്യയുടെ 17-18 ശതമാനമുള്ള ഒരു സംസ്ഥാനം മൊത്തം കൊവിഡ് മരണങ്ങളില്‍ 5 ശതമാനം മാത്രമാണുള്ളത്. മറ്റേത് സംസ്ഥാനങ്ങളെക്കാളും കൂടുതല്‍, 11.7 കോടിയിലധികം വാക്സിന്‍ ഡോസുകള്‍ നല്‍കാന്‍ യുപിക്ക് കഴിഞ്ഞു. പരമാവധി എട്ടുകോടിയോളം പരിശോധനകള്‍ നടത്തി. മറുവശത്ത്, വലിയ തോതില്‍ പ്രശംസിക്കുകയും ആഘോഷിക്കുകയും ചെയ്ത കേരളം നോക്കൂ. രാജ്യത്തെ ജനസംഖ്യയുടെ 11-12 ശതമാനം മാത്രമുള്ള കേരളത്തില്‍  50-60 ശതമാനം കൊവിഡ് കേസുകളും മരണങ്ങളുമാണ് കഴിഞ്ഞ നിരവധി ആഴ്ചകളായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉത്തര്‍പ്രദേശിലെ ജനസംഖ്യയുടെ ഏഴിലൊന്ന് മാത്രം  ജനസംഖ്യയുള്ള കേരളത്തില്‍, മികച്ച ആരോഗ്യ പശ്ചാത്തലസൗകര്യങ്ങളുടെ പാരമ്പര്യമുള്ളപ്പോഴും ദൗര്‍ഭാഗ്യവശാല്‍ 25,500-ലധികം മരണങ്ങള്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. എന്നിട്ടും, കേന്ദ്രത്തിനും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കുമെതിരെ പ്രചരണം നടത്തുകയാണ് ചിലര്‍ അര്‍ധസത്യങ്ങളും രാഷ്‌ട്രീയ ദുഷ്ടലാക്കോടെയുള്ള പ്രചരണവും ബൗദ്ധിക നെറികേടും പോലുള്ള രാഷ്‌ട്രീയ മഹാമാരികള്‍ക്ക് ഒരു വാക്സിനുമില്ല. ഇന്ന് രാജ്യം കൈവരിച്ചത് ഏതെങ്കിലുമൊരു പാര്‍ട്ടിയുടെയോ സര്‍ക്കാരിന്റേയോ നേട്ടമല്ല, മറിച്ച് മുഴുവന്‍ രാജ്യത്തിന്റേയുമാണ്. ഇന്ത്യ പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നത് ആരുടെ നേതൃത്വത്തിലാണോ ആ വ്യക്തിത്വത്തെ അവര്‍ക്ക്  ഇഷ്ടപ്പെടുന്നില്ലെന്നുമാത്രം. എന്നാല്‍ അത് ശാസ്ത്രജ്ഞരെയും ആരോഗ്യപ്രവര്‍ത്തകരെയും ജനങ്ങളെയും അപമാനിക്കാനുള്ള കാരണമാകരുത്. നുണകളുടെയും സംഘടിതപ്രചാരണങ്ങളുടെയും പകര്‍ച്ചവ്യാധിയെ സത്യത്തിന്റെയും വസ്തുതകളുടെയും വാക്സിന്‍ പരാജയപ്പെടുത്തുക തന്നെ ചെയ്യും.

സാമൂഹിക അകലം പാലിക്കുക എന്നതാണ് കൊവിഡിനെതിരായ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗങ്ങളിലൊന്ന്. മഹാമാരിക്കെതിരായ പോരാട്ടത്തില്‍ നമ്മള്‍ സാമൂഹികമായും രാഷ്‌ട്രീയമായും അകലം പാലിക്കരുത്, നമ്മള്‍ ഒന്നിക്കണം. എപ്പോഴും എല്ലാവര്‍ക്കുമൊപ്പമെന്നതാവണം ദേശീയ താല്‍പ്പര്യാര്‍ത്ഥമുള്ള പൊതു സേവനത്തിന്റെ അകക്കാമ്പ്. നമുക്ക് 100 കോടി പ്രതീക്ഷകള്‍ നല്‍കുന്ന ഭാരതത്തിന്റെ നേട്ടം ആഘോഷിക്കാം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഈ വിദേശ മഹാമാരിയെ പരാജയപ്പെടുത്താന്‍ ഒരുമിക്കാം.

Tags: വാക്‌സിനേഷന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കര്‍ഷകര്‍ക്ക് ആശ്വാസം; കന്നുകാലികളിലെ ലുംപി സ്‌കിന്‍ ഡിസീസിന് പ്രതിവിധി, 9 കോടി വാക്‌സിന്‍ വിതരണത്തിന് ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍

India

നൂതനാശയ ചിറകേറി മോദിയുടെ ഇന്ത്യ കുതിക്കുന്നു; കഴിഞ്ഞ ഏഴ് വര്‍ഷത്തില്‍ ആഗോള നൂതനത്വ റാങ്കിലെ കുതിപ്പ് 81ല്‍ നിന്നും 40 ലേക്ക്

Kerala

മൃഗങ്ങളുമായി ഇടപഴകുന്ന ജീവനക്കാര്‍ക്ക് സ്‌പെഷ്യല്‍ വാക്‌സിനേഷന്‍; എല്ലാ ജീവനക്കാരും പേ വിഷ പ്രതിരോധ വാക്‌സിന്‍ എടുക്കണം

Kerala

വളര്‍ത്തുനായക്ക് ലൈസന്‍സും വാക്സിനേഷനും നിര്‍ബന്ധമാക്കി സര്‍ക്കുലര്‍; രണ്ടാഴ്ചയ്‌ക്കുള്ളില്‍ മുഴുവന്‍ വളര്‍ത്തുനായ്‌ക്കള്‍ക്കും ലൈസന്‍സ് ഉറപ്പാക്കണം

India

രാജ്യത്തിതുവരെ നല്‍കിയ ആകെ വാക്‌സിനുകളുടെ എണ്ണം 208.57 കോടി കടന്നു; ദേശീയ രോഗമുക്തി നിരക്ക് 98.57% ആണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

വേടന്റെ പാട്ട് സംസ്കാരത്തിന് യോജിച്ചതല്ലെന്ന അമ്പലക്കമ്മറ്റി, പാട്ട് വിലക്കി; വേടന്‍ ഇറങ്ങിപ്പോയി

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

കേരളത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തി മാണിക് സാഹ..”നിരീശ്വരവാദികള്‍ കേരളം ഭരിച്ചതാണ് ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ കാരണമായത്

നേമത്ത് എസ്ഡിപിഐ പിന്തുണ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക്, ബി ജെ പിയെ പരാജയപ്പെടുത്തുക ലക്ഷ്യം

കോണ്‍ഗ്രസിന്റെ ആഗ്രഹം ഭാരതീയര്‍ അപകടത്തിലാകണമെന്ന്, അങ്ങനെ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി നേട്ടം കൊയ്യാമെന്ന് -മോദി

സ്ത്രീ ശാക്തീകരണത്തിന് ബിജെപി മാത്രം;കേരളത്തിലെ സ്ത്രീകള്‍ കരുതിയിരിക്കുക: നരേന്ദ്രമോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.