ബീജിംഗ്: വീണ്ടും കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടിയതോടെ വിമാനത്താവളങ്ങളും സ്കൂളുകളും അടച്ചുപൂട്ടി ചൈന. നൂറുകണക്കിന് വീമാനസര്‍വ്വീസുകളാണ് റദ്ദാക്കിയത്.
ലോകത്തെ മറ്റുരാജ്യങ്ങള്‍ നിയന്ത്രണങ്ങളില്‍ കാര്യമായ അയവുവരുത്തിയപ്പോഴാണ് ചൈനയ്ക്ക് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കേണ്ടി വരുന്നത്. പല പ്രവിശ്യകളുടെയും അതിര്‍ത്തികള്‍ അടയ്ക്കാന്‍ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനൊപ്പം പരിശോധനകളുടെ എണ്ണവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഒട്ടുമിക്ക പ്രവിശ്യകളിലും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
വിനോദ സഞ്ചാരികളില്‍ നിന്നാകാം ഇപ്പോഴത്തെ രോഗബാധ എന്നാണ് കരുതുന്നതിനാല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടാന്‍ കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തുടര്‍ച്ചയായ അഞ്ചാംദിവസമാണ് രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ കൂടുന്നത്. അതിതീവ്ര വ്യാപന ശേഷിയുള്ള വൈറസാണ് ഇപ്പോഴത്തെ രോഗവ്യാപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.
രാജ്യത്തെ ജനസംഖ്യയില്‍ തൊണ്ണൂറുശതമാനത്തിനും വാക്സിനേഷന് നല്‍കിയെന്നാണ് ചൈന അവകാശവാദമുന്നയിച്ചിരുന്നുത്. സെപ്തംബറിലും ഇപ്പോഴും രോഗബാധ സ്ഥിരീകരിച്ചവരില്‍ ഏറിയകൂറും രണ്ടുഡോസ് വാക്സിന് എടുത്തവരുമാണ്. എന്നിട്ടും രോഗമുയരുന്നതെന്തെന്ന ചോദ്യത്തിന് ചൈനയ്ക്ക് വ്യക്തമായ ഉത്തരമില്ല. ചൈനയുടെ കൊവിഡ് വാക്സിന്റെ ഫലപ്രാപ്തിയില്‍ വീണ്ടും സംശയം ഉണരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: