തിരുവനന്തപുരം: ആര്‍ഷാ വിദ്യാസമാജത്തിന്റെ ആസ്ഥാനമന്ദിരത്തിന്റെ നിര്‍മ്മാണത്തിനുള്ള തുക സമാഹരണത്തിന്റെ ഭാഗമായി ആസ്ട്രേലിയയിലുള്ള പ്രവര്‍ത്തകര്‍ നല്കിയ തുക കൈമാറി. മുന്‍ കേരളാ പോലീസ് മേധാവി ടി പി സെന്‍കുമാറിന്റെ കൈയ്യില്‍ നിന്നും സംഭാവന ആര്‍ഷവിദ്യാസമാജം അംഗങ്ങളായ സുജിത്ജി, ചിത്ര.ജി.കൃഷ്ണന് എന്നിവര്‍ സ്വീകരിച്ചു.
ഓസ്ട്രേലിയയിലെ സംഘധ്വനി കൂട്ടായ്മയുടെ നേതൃത്വത്തില്‍ നിരവധി പേരാണ് സഹായഹസ്തവുമായി മുന്നോട്ടുവന്നത്. ആര്‍ഷവിദ്യാ സമാജത്തിന്റെ മുന്നോട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കൂടെയുണ്ടാവുമെന്ന് സംഘടന ഉറപ്പുനല്‍കിയതായും ആര്‍ഷവിദ്യാ സമാജം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: