തിരുവനന്തപുരം: എസ്എഫ്ഐ കലാലയങ്ങളിലെ ഫാസിസ്റ്റ് സംഘടനയെന്ന് പറയാന്‍ എഐഎസ്എഫ് നേതാക്കള്‍ക്ക് ഭയമാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എംഎം ഷാജി. എസ്എഫ്ഐ ഫാസിസത്തിന്റെ അവസാന ഇരയാണ് എംജി സര്‍വകലാശാലയിലെ എഐഎസ്എഫുകാര്‍. എംജി സര്‍വകലാശാലയില്‍ നടന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഐഎസ്എഫ് വനിതാനേതാക്കളെപോലും അക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത എസ്എഫ്ഐയുടെ ഗുണ്ടായിസം കലാലയങ്ങളിലെ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും അദേഹം പ്രതികരിച്ചു.
കലാലയങ്ങളിലെ ഫാസിസ്റ്റ് മുഖമായ എസ്എഫ്ഐയുമായി എബിവിപിയെയും ആര്‍എസ്എസ്സിനെയും താരതമ്യം ചെയ്ത എഐഎസ്എഫ് വനിതാനേതാവിന്റെ പ്രതികരണം അംഗീകരിക്കാനാവില്ല. എഐഎസ്എഫ് നേതാക്കള്‍ വിദ്യാര്‍ത്ഥിസംഘടനാ ചരിത്രം പഠിക്കുവാന്‍ തയ്യാറാവണം എസ്എഫ്ഐ മൃഗീയ ഭൂരിപക്ഷമുള്ള കലാലയങ്ങളിലെല്ലാം മറ്റ് വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങളെ അക്രമിച്ചും കൊലപ്പെടുത്തിയും ഉന്മൂലനം ചെയ്യുന്ന ശൈലിയാണ് പിന്തുടരുന്നതെന്ന് എംഎം ഷാജി ചൂണ്ടിക്കാട്ടി.
എബിവിപി യൂണിയന് ഭരിക്കുന്ന കലാലയങ്ങളിലെല്ലാം മറ്റ് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ സ്വാതന്ത്ര്യത്തോടുകൂടി പ്രവര്‍ത്തിക്കുന്നുണ്ട്. കലാലയങ്ങളിലെ എസ്എഫ്ഐ ഫാസിസത്തിനെതിരെ ശബ്ദമുയര്‍ത്തുന്നത് എബിവിപിയാണെന്ന് വിദ്യാര്‍ത്ഥിസംഘടനാ ചരിത്രം പഠിച്ചാല്‍ എഐഎസ്എഫ് നേതാക്കള്‍ക്ക് മനസിലാക്കാന്‍ സാധിക്കും. കലാലയങ്ങളിലെ എസ്എഫ്ഐയുടെ ഫാസിസത്തിനെതിരെ എഐഎസ്എഫ് ഉള്‍പ്പെടെയുള്ള പ്രസ്ഥാനങ്ങള്‍ മുന്നോട്ട് വരണമെന്നും എബിവിപി സംസ്ഥാന സെക്രട്ടറി എംഎം ഷാജി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: