പൂർണ്ണമായും കാനഡയിൽ ചിത്രീകരിച്ച ‘നെഞ്ചോരമേ’ മ്യൂസിക്കൽ ആൽബം 23 ന് പുറത്തിറങ്ങുന്നു
കെ.സി അഭിലാഷിന്റെ വരികൾക്ക് അനിൽ വർഗീസ്, അശ്വിൻ മാത്യു എന്നിവർ സംഗീതം പകർന്ന് ക്രിസ്റ്റി വർഗീസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മ്യൂസിക്കൽ ആൽബം ‘നെഞ്ചോരമേ’ ഈ മാസം 23 ന് പുറത്തിറങ്ങും. പൂർണ്ണമായും കാനഡയിൽ ചിത്രീകരിച്ച ഈ മ്യൂസിക്കൽ ആൽബത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് അയ്റാൻ ആണ്. “അലരെ നീ എന്നിലെ”എന്ന സൂപ്പർഹിറ്റ് പാട്ട് പാടി ശ്രദ്ധേയനായ ഗായകനാണ് അയ്റാൻ. കൂടാതെ ഏയ്ഞ്ചൽ മേരി ജോസഫ് എന്ന ഗായികയെ കൂടി ഈ ആൽബത്തിലൂടെ പരിചയപെടുത്തുകയാണ്.
അലൻ ജോർജ് ആണ് ആൽബം നിർമ്മിക്കുന്നത്, ജോസഫ് കുന്നേൽ കോ- പ്രൊഡ്യൂസറും ക്യാമറ കൈകാര്യം ചെയുന്നത് അക്ഷയ് മോൻസി യും ആണ്.
മ്യൂസിക് പ്രോഗ്രാമ്മിംഗ്: സാമൂവൽ എബി, ഗോപകുമാർ. ജി, മിക്സ് ആൻഡ് മാസ്റ്ററിങ്: അബിൻ പോൾ, കഥ: ഗ്രീഷ്മ അമ്മു, എഡിറ്റിംഗ്: അലൻ പി ജോൺ, കളറിങ്: ബിലാൽ റഷീദ്, വീഡിയോ പാർട്ണർ: മാജിക് മിസ്റ്റ് മീഡിയ, എന്നിവരാണ് ആൽബത്തിന്റെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. എ എൻ എ മ്യൂസിക് ക്രീയേഷൻസ് ന്റെ യൂട്യൂബ് ചാനലിലൂടെയാവും ആൽബം റിലീസ് ആവുന്നത്.
വാർത്ത പ്രചാരണം: പി ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: