ഇന്ത്യന്‍ പ്രിമീയര്‍ ലീഗില്‍ (ഐപിഎല്‍) നിക്ഷേപിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ബിസിസിഐ പുറത്തിറക്കിയ ഇന്‍വിറ്റേഷന്‍ ടു ടെണ്ഡറില്‍ (ഐടിടി) ഒരു സ്വകാര്യ ഓഹരി കമ്പനി മുഖേന യുണൈറ്റഡ് സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്.
ലോകത്തിലെ ഏറ്റവും മൂല്യമുള്ള ടി20 ലീഗാണ് ഐപിഎല്‍. ബിസിസിഐ കര്‍ശന ഉപാധികളോടെ പുറത്തിറക്കിയ ടെണ്ഡര് ഒക്ടോബര്‍ അവസാന വാരത്തോടെ സമര്‍പ്പിപ്പക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ലേലം വിളിക്കാന്‍ സാധ്യതയുള്ളവര്‍ 3000 കോടി രൂപയുടെ ശരാശരി വിറ്റുവരവോ 2500 കോടി രൂപയുടെ വ്യക്തിഗത ആസ്തിയോ സമര്‍പ്പിക്കണന്ന് ടെണ്ഡര് മാനദണ്ഡങ്ങള്‍.
വിദേശ സ്ഥാപനങ്ങള്‍ക്ക് ലേലത്തില്‍ പങ്കെടുക്കാനും വിജയിക്കാനും അവര്‍ ഇന്ത്യയില്‍ ഒരു കമ്പനി സ്ഥാപിക്കണമെന്നും വ്യവസ്ഥയില്‍ പറയുന്നുണ്ട്. സാങ്കേതികമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലേലപ്പട്ടികയിലേക്ക് വരുമോയെന്നത് സംശയമാണ്, എന്നിരുന്നാലും അവര്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഒക്ടോബര്‍ 20 ആയിരുന്നു 10 ലക്ഷം രൂപ വിലമതിപ്പുള്ള ടെണ്ടര്‍ സ്വീകരിക്കാനുള്ള അവസാന തീയതി.
അദാനി ഗ്രൂപ്പ്, ടൊറന്റ് ഫാര്‍മ്മ, അരബിന്ദോ ഫാര്‍മ്മ, ആര് പിസഞ്ചീവ് ഗോയങ്ക ഗ്രൂപ്പ്, ഹിന്ദുസ്ഥാന്‍ ടൈംസ്, ജിന്ദാല് സ്ടീല് തുടങ്ങിയവരാണ് നിലവില്‍ ടെണ്ടര്‍ സ്വീകരിച്ച മറ്റു കമ്പനികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: