ന്യൂദല്‍ഹി: സമരം ചെയ്യാനുള്ള അവകാശത്തിനൊപ്പം ജനങ്ങള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണെന്ന് സുപ്രീം കോടതി. ദല്‍ഹി, ഹരിയാന അതിര്‍ത്തികളില്‍ റോഡ് തടഞ്ഞ് സംയുക്ത കിസാന്‍ മോര്‍ച്ച നടത്തുന്ന സമരത്തിനെതിരേ സുപ്രീം കോടതി രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. സമാധാനപരമായി നിങ്ങള്‍ക്ക് സമരം ചെയ്യാം, അതിനുള്ള അവകാശവും ഉണ്ട്. എന്നാല്‍, പൊതുജനങ്ങള്‍ക്കുള്ള സഞ്ചാരസ്വാതന്ത്ര്യം തടയരുത്. എന്തിനാണ് റോഡുകള്‍ ബ്ലോക്ക് ചെയ്യുന്നതെന്നും ജസ്റ്റിസ് കൗള്‍ ചോദിച്ചു. വിഷയത്തില്‍ മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച
അഭിഭാഷകരോട് കോടതി നിര്‍ദേശിച്ചു. അതേസമയം, ദല്‍ഹി പോലീസാണ് റോഡുകള്‍ തടയുന്നതെന്നും കൃത്യമായ സംവിധാനങ്ങള്‍ പോലീസ് ഒരുക്കിയിട്ടില്ലെന്നും സംയുക്ത കിസാന്‍ മോര്‍ച്ച അഭിഭാഷകന് സുപ്രീം കോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: