തളിപ്പറമ്പ്: തിമിംഗല ഛര്‍ദ്ദിയുമായി തളിപ്പറമ്പില്‍ രണ്ട് പേര് പിടിയില്‍. മാതമംഗലം കോയിപ്ര സ്വദേശി ഇസ്മായില്‍, ബംഗളൂരുവിലെ കെ.എം. അബ്ദുല്‍ റഷീദ് എന്നിവരാണ് പിടിയിലായത്. 30 കോടി രൂപ മോഹവിലയുള്ളതാണ് തിമിംഗല ഛര്‍ദ്ദിയെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.
കണ്ണൂര്‍-തളിപ്പറമ്പ് ഫ്ളയിംങ് സ്ക്വാഡ് റേഞ്ച് ഓഫീസര്‍മാരും സംഘവും സംയുക്തമായി നടത്തിയ വാഹന പരിശോധനയ്ക്കിടയില്‍ കോയിപ്രയില്‍ വെച്ചാണ് ഇസ്മായിലും ബാംഗ്ലൂരില്‍ സ്ഥിരതാമസക്കാരനായ അബ്ദുള്‍ റഷീദും പിടിയിലായത്. തിരുവനന്തപുരം ഫോറസ്റ്റ് വിജിലന്‍സ് പിസിസിഎഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഇവര്‍ സഞ്ചരിച്ച മഹീന്ദ്ര എക്സ് യു വിയും 9 കിലോഗ്രാം തിമിംഗല ചര്‍ദ്ദിയുമാണ് പിടികൂടിയത്. ഛര്‍ദ്ദി നിലമ്പൂര്‍ സ്വദേശികള്‍ക്ക് വില്‍പ്പന നടത്താന്‍ കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. സ്വര്‍ണ്ണത്തേക്കാള്‍ വിലമതിക്കുന്നതാണ് തിമിംഗല ഛര്‍ദ്ദി. ഇന്ത്യയിലെ വന്യജീവി സംരക്ഷണ നിയമത്തില്‍ ഷെഡ്യൂള്‍ രണ്ടില്പ്പെട്ടതാണ് എണ്ണ തിമിംഗലം.
പ്രതികളെയും വാഹനവും പിടികൂടിയ സംഘത്തില്‍ ഫ്ളയിംഗ് സ്ക്വാഡ് റേഞ്ച് ഓഫീസര്‍ വി. പ്രകാശന്, തളിപ്പറമ്പ് റേഞ്ച് ഓഫീസര്‍ വി. രതീശന്, ഫ്ളയിംഗ് സ്ക്വാഡ് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ. ചന്ദ്രന്, പി. ഷൈജു, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ. മധു, സി. പ്രദീപന്, ലിയാണ്ടര്‍ എഡ്വേര്‍ഡ്, പി.പി. സുബിന്, കെ. ഷഹല, ഫ്ളയിംഗ് സ്ക്വാഡ് സീനിയര്‍ ഫോറസ്റ്റ് ഡ്രൈവര്‍ ടി. പ്രജീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: