തിരുവനന്തപുരം : ഏത് വിഷയവും നേരോടെ തുറന്നു കാട്ടും. സ്വന്തമായി യൂ ട്യൂബ് ചാനല്‍ പ്രഖ്യാപിച്ച് ചെറിയാന് ഫിലിപ്പ്. ജനുവരി ഒന്നിന് ആരംഭിക്കാനിരിക്കുന്ന ചാനലിന് പഴയ ചാനല്‍ പരിപാടയുടെ പേരായ ചെറിയാന് ഫിലിപ്പ് പ്രതികരിക്കുന്നുവെന്ന പോരാണ് നല്‍കിയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ ഈ വെളിപ്പെടുത്തല്‍.
അഴിമതി, വര്‍ഗ്ഗീയത, ഏകാധിപത്യം എന്നിവക്കെതിരെ നിര്‍ഭയം പോരാടും. ജനകീയ പ്രശ്നങ്ങളില്‍ നിരന്തരം ഇടപെടും. ഒരിക്കലും ഒറ്റക്കണ്ണനാവില്ല. രണ്ടു കണ്ണുകളും തുറക്കും. കണ്ണടയുന്നതു വരെ പ്രതികരിച്ചു കൊണ്ടിരിക്കും. കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്വാശ്രയ കേരളത്തിനായി യത്നിക്കുമെന്നും ഉത്പ്പാദന കേന്ദ്രിത വികസന സംസ്കാരത്തിനായി ശബ്ദിക്കുമെന്നും ചെറിയാന് ഫിലിപ്പ് അറിയിച്ചു.
കാര്‍ഷിക നവോത്ഥാനം, വ്യവസായ നവീകരണം, നൈപുണ്യ വിദ്യാഭ്യാസം, ആരോഗ്യ ജീവനം, പരിസ്ഥിതി സംരക്ഷണം, മാലിന്യ നിര്‍മാര്‍ജ്ജനം, സ്ത്രീ സുരക്ഷ, ലിംഗസമത്വം, സാമൂഹ്യനീതി തുടങ്ങിയവ പ്രചരണ വിഷയമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടത് മുന്നണിയുമായി അഭിപ്രായ വ്യത്യാസം ഉടലെടുത്ത് അതിനെതിരെ പരസ്യ പ്രസ്താവന നടത്തുകയും അത് വിവാദമാവുകയും ചെയ്തതിന് പിന്നാലെയാണ് ചെറിയാന് ഫിലിപ്പ് ഇപ്പോള്‍ യൂ ട്യൂബ് ചാനല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ മഴയക്കെടുതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നെതര്‍ലാന്‍ഡ് സന്ദര്‍ശനത്തെ അടക്കം അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ ദുരന്തനിവാരണത്തെയും ചെറിയാന് കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: