ഗാന്ധി വധത്തിന്റെ പേരില്‍ മഹാരാഷ്ടയില്‍ കൂട്ടക്കൊലയ്ക്കും കൊടും ക്രൂരതകള്‍ക്കും ഇരയാക്കപ്പെട്ട ചിത്പാവന്‍ ജനസമൂഹത്തെ നേരില്‍ കാണാന്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു പോയിരുന്നോ? അടിയന്തരാവസ്ഥയെ തുടര്‍ന്ന് ജീവന് നഷ്ടമായവരുടെ വീടുകളില്‍ ഇന്ദിരാ ഗാന്ധി എത്തിയിരുന്നോ? 1984 ല്‍ ഇന്ദിരാ വധത്തിനു ശേഷം നടന്ന സിക്ക് കൂട്ടക്കൊലയിലെ ഇരകളുടെ ഭവനങ്ങളിലേക്ക് പ്രധാനമന്ത്രി രാജീവ് ഗാന്ധി സാന്ത്വന സന്ദര്‍ശനം നടത്തിയോ? കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റു സര്‍ക്കാരിന്റെ വെടിവെപ്പുകള്‍ക്ക് ഇരകളായ ചന്ദനത്തോപ്പിലെ സഖാക്കളുടെയും അങ്കമാലിയിലെ ഗ്ലോറിയുടെയും വീടുകള്‍ മുഖ്യമന്ത്രി ഇഎംഎസ്സ് സന്ദര്‍ശിച്ചിരുന്നോ? പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പിനു ശേഷം ഹിന്ദുക്കള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങള്‍ക്ക് ഇരകളായവരുടെ വീട്ടില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എത്തിയോ? ഇവിടെ പറഞ്ഞ പ്രധാനമന്ത്രിമാരോ മുഖ്യമന്ത്രിമാരോ ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തി പിടിച്ച് സത്യപ്രതിജ്ഞ ചെയ്യാതെയാണോ അവരവരുടെ സ്ഥാനങ്ങള്‍ ഏറ്റെടുത്തത്? അവസാനം ഒരു ചോദ്യം കൂടി: ഇവരൊക്കെ തങ്ങളുടെ ഭരണകാലത്ത് മരണപ്പെട്ട സ്വന്തം രാഷ്ട്രീയ കക്ഷി അനുയായികളുടെ കുടുംബങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കിയിരുന്നോ?
ഉത്തര്‍പ്രദേശെന്ന് പറഞ്ഞാല്‍ ചുവപ്പു കണ്ട കാളയുടെ മട്ടുകാണിക്കുന്ന കേരളത്തിലെ കപട ബുദ്ധിജീവി സമൂഹത്തിന്റെ ഭാഗത്തു നിന്നെന്ന തോന്നലുണ്ടാക്കിയ ഒരു ചോദ്യം ഒരു ഇംഗ്ലീഷ് പത്രത്തില്‍ കണ്ടു. അതിനോട് പ്രതികരിക്കുന്നവരുടെ മനസ്സില്‍ ഉയരുന്ന സ്വാഭാവികമായ മറു ചോദ്യങ്ങളാണിവ. ഉത്തര്‍പ്രദേശ് നിയമ മന്ത്രി ബ്രജേഷ് പഥക്ക,് ലഖീംപൂരില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ മാത്രം വീടുകളില്‍ പോയത് ഭരണഘടന ലംഘനമാണെന്നായിരുന്നു നിരീക്ഷണം.
‘ഇഷ്ടമല്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം’ എന്നതാണ് ഇങ്ങനെയൊക്കെ കുറ്റപത്രം തയ്യാറാക്കുന്നവരുടെ മുടന്തന്‍ ന്യായമെങ്കില്‍ എന്തെങ്കിലും പറയട്ടെയെന്നു കരുതി മിണ്ടാതിരിക്കാം. പ്രിയങ്കയുടെയോ പിണറായിയുടെയോ പിഡിപിയുടെയോ വക്കാലത്ത് തരപ്പെടുത്തിയ ഒരു കീഴ്ക്കോടതി വക്കീല്‍, പ്രതിരോധിക്കുന്നതിനു വഴിയില്ലാത്ത കേസാണെങ്കിലും, കക്ഷിയുടെ പോ
ക്കറ്റു ലക്ഷ്യമാക്കി, തോന്നുതൊക്കെ വിളിച്ചു പറയുകയാണെങ്കിലും ഉദരം നിമിത്തം ബഹുകൃത വേഷം എന്നു കരുതി അവഗണിക്കാം. പക്ഷേ , ഇത് അങ്ങനെ അവഗണിക്കാനാവില്ല. കാരണം: 1. നിരീക്ഷണങ്ങള്‍ നടത്തിയ ആള് ചില്ലറക്കാരനല്ല. സുപ്രീം കോടതി അഭിഭാഷകന് കാളീശ്വരം രാജ്. 2. പ്രസിദ്ധീകരിച്ചത് ഒരുകാലത്ത് നിര്‍ഭയത്വത്തിന്റെയും നിഷ്പക്ഷതയുടെയും പേരില്‍ അറിയപ്പെട്ട ദി ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ്,( ഒക്ടോബര്‍ 19ന്) 3. ചിലരുടെ അന്ധമായ മോദി വിരോധം രാഷ്ട്ര വിരോധത്തിന്റെ മാനം തേടിയിരിക്കുന്നു 4. ഭാരതത്തിന്റെ ശത്രുക്കളായ ചൈനയുടെയും പാക്കിസ്ഥാന്റെയും താത്പര്യാര്‍ത്ഥം രാജ്യത്തിനുള്ളില്‍ ഇല്ലാത്ത വിഷയങ്ങള്‍ (രോഹിങ്ക്യന്‍, സിഎഎ, ആര്‍ട്ടിക്കിള്‍ 370, മുതലായവ) കുത്തിപ്പൊക്കി ഇവിടെ നിരന്തരം സംഘര്‍ഷ സാഹചര്യം ബോധപൂര്‍വ്വം സൃഷ്ടിക്കുന്നു.
ഭരണഘടനയോട് ഉണ്ടാവേണ്ട പ്രതിബദ്ധതയുടെ അനിവാര്യത എടുത്ത് കാണിക്കാന്‍ നടത്തിയ ചര്‍ച്ചയില്‍ ജവഹര്‍ലാല്‍ നെഹ്റുവിനെ ഉയര്‍ത്തി കാണിച്ചതാണ് വിചിത്രം. ഗാന്ധിയെ വധിച്ച ഗോഡ്സെ പ്രവര്‍ത്തിച്ചിരുന്ന സംഘടനയുടെ അദ്ധ്യക്ഷനെ കേസിന്റെ പ്രതിപ്പട്ടികയിലോ സാക്ഷിപ്പട്ടികയിലോ ഉള്‍പ്പെടുത്തുന്നതിനു പകരം വിചാരണ തുടങ്ങി പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കും വരെ (1948-1949) കല്‍ക്കട്ടാ ഹൈക്കോടതിയുടെ ജഡ്ജിക്കസേരയില്‍ ഇരുത്തിയ നെഹ്റു! ഗാന്ധിവധക്കേസ് സുപ്രീം കോടതിയിലെത്തും മുമ്പ് പ്രതികളുടെ വധശിക്ഷ നടപ്പാക്കി, ചുരളഴിയേണ്ട ഗൂഢാലോചനക്കസിന്റെ പ്രധാന കണ്ണികളെ ഒഴിവാക്കിയ ഭരണകൂടത്തിന്റെ തലവനായിരുന്ന നെഹ്റു! ന്യായീകരിക്കാന്‍ പഴുതില്ലാത്ത വിമര്‍ശനങ്ങളുമായി വരുന്നവര്‍ അറിയണം നരേന്ദ്ര മോദിക്കും ദേശീയതയുടെ പക്ഷത്തിനും ഭരണഘടന ഗീതയാണ്, ബൈബിളാണ്, ഖുറാനുമാണ് എന്ന്.
ലഖീംപൂര്‍ സംഭവം ഭരണഘടനയുടെ തത്വങ്ങളെ ലംഘിച്ചുകൊണ്ട് നീതി നിര്‍വ്വഹണത്തില്‍ പുതിയതായി ഏതോ പ്രവണത പ്രകടിപ്പിക്കുന്നു പോലും! വെറുതെ കാടടച്ചു വെടിവയ്ക്കാതെ കാര്യം പറഞ്ഞാല്‍ മറുപടി പറയാമായിരുന്നു. ലഖിംപൂര്‍ സംഭവത്തില്‍ പ്രതിയായ ആഷിഷ് മിശ്ര, സംഭവ സമയം അവിടെയുണ്ടായിരുന്നു എന്നതിന് ഒരു തെളിവും ഉള്ളതായിട്ടറിയില്ല. കര്‍ഷകരുടെ മുഖം മൂടി അണിഞ്ഞ അരാജകവാദികളുടെ പരാതിയനുസരിച്ച് മിശ്രയെ അറസ്റ്റു ചെയ്തു. ലഖീംപൂരിലെ പ്രാദേശിക കോടതി അയാള്‍ക്ക് ജാമ്യം കൊടുത്തില്ല. സമ്മതിച്ചു. പക്ഷേ അത്രയും മതിയോ സുപ്രീം കോടതിയിലെ ഒരു അഭിഭാഷകന് അയാള്‍ കുറ്റക്കാരനെന്ന് തീര്‍പ്പു കല്‍പ്പിച്ചുകൊണ്ട്, കേന്ദ്രത്തിനെതിരെ നുണയെഴുതാന്‍?
അതിനിടെ ഉത്തര്‍പ്രദേശില്‍ ഭീകര പ്രവര്‍ത്തനത്തിന് പോയ കുറ്റത്തിന് പിടിയിലായ സിദ്ദിഖ് കാപ്പന്റെ കാര്യവും എടുത്തുകാണിക്കുന്നുണ്ട്! പ്രതിയുടെ പേരും മാധ്യമത്തിന്റെ പേരും സൂചിപ്പിക്കാതെയാണ് പരാമര്‍ശം എന്നതു തന്നെ ശ്രദ്ധേയമാണ്. ഏതായാലും തരുണ്‍ തേജ്പാലെന്ന തെഹല്‍കയുടെ മാധ്യമ പ്രവര്ത്തകന് സ്ത്രീ പീഢനക്കേസിന്റെ കുറ്റാന്വേഷണവേളയിലും കുറ്റവിചാരണവേളയിലും കിട്ടാത്ത പരിഗണന യുഎപിഎ കേസ്സിലെ പ്രതിയ്ക്ക് കിട്ടണമെന്ന് വാശി പിടിച്ചിട്ട് കാര്യമുണ്ടോ? ഈ വിമര്‍ശനം ഉന്നയിക്കുന്നവര്‍ റിപ്പബഌക്ക് ടിവിയുടെ അര്‍ണബ് ഗോസ്വാമിയെ മഹാരാഷ്ട്ര സര്‍ക്കാര്‍, സോണിയാ-ഉദ്ധവ്-പവാര്‍-യച്ചൂരി പക്ഷത്തിന്റെ വൈരാഗ്യം തീര്‍ക്കാന്‍ കള്ളക്കേസില്‍ കുടുക്കി അറസ്റ്റു ചെയതപ്പോള്‍, ശബ്ദമുയര്‍ത്തിയതായി കേട്ടിട്ടില്ലെന്നതാണ് അതിലേറെ വിചിത്രം.
അതിലും വിചിത്രമാണ് ‘ലൗ ജിഹാദിനെ’ ‘പേഴ്സണല്‍ ഇന്റിമസിയുടെ’ (വ്യക്തികള്‍ തമ്മിലുള്ള ഉദാത്തമായ അടുപ്പത്തിന്റെ) പട്ടികയില്‍ പെടുത്താനുള്ള ശ്രമം പരോക്ഷമായി നടത്തിയിരിക്കുന്നത്. കണ്ട നീ അങ്ങോട്ട് മാറിനില്ക്ക്, കേട്ട ഞാന്‍ പറയാമെന്നത് കോടതിയില്‍ വക്കീലന്മാര്ക്ക് സ്വീകരിക്കാന്‍ നിര്‍ബന്ധിതമാക്കപ്പെട്ട രീതിയായിരിക്കും. തനിക്കു വക്കാലത്തു തന്ന പ്രതിയെ രക്ഷിക്കാന്‍ നേര് പറയുന്ന സാക്ഷിയെ കള്ളനാക്കാനോ നിശ്ശബ്ദനാക്കാനോ വിശ്വസിക്കാന്‍ കൊള്ളാത്തവനാക്കാനോ ഒക്കെ ശ്രമിച്ചാലും വക്കീലിനെയാരും കുറ്റം പറയില്ല. കോടതി മുറിക്ക് പു
റത്തിറങ്ങിയാലും സത്യം പറയാതെ നിശ്ശബ്ദത പാലിച്ച് സ്വന്തം കക്ഷിക്ക് പ്രതിരോധം തീര്‍ക്കുകയുമാകാം. പക്ഷേ, കക്ഷി-വക്കീല്‍ ബന്ധങ്ങളുടെ ബാദ്ധ്യതയില്ലാത്ത പൊതു കാര്യങ്ങളില്‍ സത്യം പറയില്ലെന്ന നിര്‍ബന്ധ ബുദ്ധി വക്കീലിനായാലും ശോഭിക്കില്ല. കേരളത്തില്‍ ലൗ ജിഹാദുണ്ട്; ഓരോ പഞ്ചായത്തിലും തീരെ കുറഞ്ഞത് ഒരു ഇരയെങ്കിലും ഉണ്ടാകുകയും ചെയ്യും. ഇവിടത്തെ ഇടത്-വലത് ജിഹാദി രാഷ്ട്രീയ ബന്ധം അതിന് തണലൊരുക്കുന്നതാണ് ഗതികേട്. പക്ഷേ മറ്റിടങ്ങളില്‍ അക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നില്ലെങ്കില്‍ അവിടെ ഭരിക്കുന്നത് ഒരു ജനകീയ സര്ക്കാരാണെന്നതുകൊണ്ടാണെന്ന് മനസ്സിലാക്കിയാല്‍ മതി.
ഉത്തര്‍പ്രദേശിനെയും അസമിനെയും ഗുജറാത്തിനെയും മാറ്റി നിര്‍ത്തി ആക്രമിയ്ക്കുന്നതിന്റെ കാരണം വ്യക്തമാണ്. ആ സര്‍ക്കാരുകള്‍ ഹിന്ദുവിരുദ്ധമല്ല; ദേശവിരുദ്ധ രാഷ്ട്രീയം അനുവദിക്കുകയുമില്ല; അവിടങ്ങളില്‍ ആര്‍ക്കും പ്രത്യേക പരിഗണനയില്ല; അവഗണനയുമില്ല; വികസനകാര്യത്തില്‍ ഭാരതത്തിന്റെ പൊതുലക്ഷ്യങ്ങള്‍ നേടാനുള്ള പ്രതിബദ്ധതയിലൂന്നിയതാണ് അവരുടെ രാഷ്ട്രീയം. അവിടെ ലൗ ജിഹാദികള്‍ക്ക് എതിരെ ഹൈക്കോടതി വിധിച്ചാല്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പ്രകടനം നടത്താന്‍ പോലീസ് വാഹനം നല്കിയ കേരള മാതൃക കണ്ടെന്നുവരില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: