ന്യൂദല്‍ഹി : എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പിന് കൈമാറിയത് വ്യോമയാന മേഖലയിലെ നിര്‍ണ്ണായക നടപടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തര്‍പ്രദേശില്‍ കുശിനഗര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
വ്യോമയാന മേഖലക്ക് പുതിയ ഊര്‍ജ്ജം പകരുന്ന തീരുമാനമാണന്ന് എയര്‍ ഇന്ത്യയെ ടാറ്റ ഏറ്റെടുത്തതിലൂടെ ഉണ്ടായിരിക്കുന്നത്. ഇതിനോടനുബന്ധിച്ച ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഒരു വര്‍ഷത്തേയ്ക്ക് എയര്‍ ഇന്ത്യയിലെ ജീവനക്കാരെ സംരക്ഷിക്കും. 16.077 ജീവനക്കാരാണ് കമ്പനിയിലുള്ളത്.
അതേസമയം വിമാനത്താവളം യാഥാര്‍ത്ഥ്യമായതോടെ രാജ്യത്തെ ഈ പ്രധാന ബുദ്ധ തീര്‍ത്ഥാടന കേന്ദ്രമായ കുശിനഗറിലേക്ക് കൂടുതല്‍ ലോക ശ്രദ്ധ പതിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കുശിനഗര്‍ കൂടാതെ എട്ട് പുതിയ വിമാനത്താവളങ്ങള്‍ കൂടി ഉത്തര്‍പ്രദേശില്‍ വൈകാതെ യാഥാര്‍ത്ഥ്യമാക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. പതിനെട്ടായിരം കോടി രൂപയ്ക്കാണ് കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പിന് വിറ്റത്.
എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരിയും എയര്‍ ഇന്ത്യ സാറ്റ്സിന്റെയും ഏക്സ്പ്രസിന്റെയും 50 ശതമാനം ഓഹരിയുമാണ് ടാറ്റാ സണ്‍സിന് ലഭിക്കുക. എന്നാല്‍ മുംബൈ നരിമാന് പോയിന്റിലെ ആസ്ഥാന മന്ദിരം ഉള്‍പ്പെടെ ചില സ്വത്തുക്കള്‍ സര്‍ക്കാരിന്റെ കൈയില്‍ തുടരും.
അഞ്ച് വര്‍ഷത്തേക്ക് എയര്‍ ഇന്ത്യ ബ്രാന്‍ഡിനറെ മറുവില്പന അനുവദിക്കില്ല എന്ന ഉപാധിയോടെയാണ് കമ്പനി ടാറ്റയ്ക്ക് വിറ്റത്. ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നതോടെ രാഷ്ട്രപതി, പ്രധാനമന്ത്രി അടക്കം വിവിഐപികള്‍ ഉപയോഗിച്ചിരുന്ന എയര്‍ ഇന്ത്യ വണ്‍ വിമാനം വ്യോമസേനയ്ക്ക് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: