പത്തനംതിട്ട : സഹപാഠികളായിരുന്ന യുവാവും യുവതിയും വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. അടൂരിലാണ് സംഭവം. കുറമ്പക്കര ഉദയഗിരി പുത്തൻ വീട്ടിൽ ജെബിൻ(22), പുതുവൽ തിരുമങ്ങാട് ചെറുമുഖത്ത് വീട്ടിൽ സോന മെറിൻ മാത്യു(22) എന്നിവരാണ് മരിച്ചത്.
ആദ്യം ജെബിനെയാണ് ചൊവ്വാഴ്ച രാവിലെ സ്വന്തം വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അധികം വൈകാതെ ഉച്ചയോടെ സോന മെറിന് മാത്യുവിനെയും അവരുടെ സ്വന്തം വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തനാപുരത്ത് മാനൂർ സെന്റ് സ്റ്റീഫൻ കോളേജിൽ ഇരുവരും ഒരുമിച്ചാണ് ഡിഗ്രിക്ക് പഠിച്ചത്.
പിന്നീട് ഉപരിപഠനത്തിനായി ജെബിൻ ബംഗളൂരുവിലേക്ക് പോയി. അടൂരിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലാണ് സോന പഠിച്ചിരുന്നത്. ഇവർ തമ്മിൽ സൗഹൃദത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നത്. സഹോദരി അര്‍ബുദം ബാധിച്ച് മരിച്ച വിഷമത്തിലാണ് ജെബിന് ആത്മഹത്യ ചെയ്തതെന്നും ഈ ദുരന്തം താങ്ങാനാവാതെയാണ് സോന ആത്മഹത്യ ചെയ്തതെന്നും അടുത്ത സുഹൃത്തുക്കള്‍ പറയുന്നു.
മരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കണമെങ്കിൽ ബന്ധുക്കളേയും സുഹൃത്തുക്കളേയും ചോദ്യം ചെയ്യണമെന്ന് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: