തിരുവനന്തപുരം: 2018ലെ മഹാപ്രളയത്തിനു ശേഷം വീണ്ടും സംസ്ഥാനത്ത് ഇടുക്കി ഡാം തുറന്നു. മൂന്നാം നമ്പര്‍ ഷട്ടര്‍ ആണ് പതിനൊന്ന് മണിക്ക് തുറന്നത്. 2,5 ഷട്ടറുകളും പിന്നാലെ തുറക്കും. 35 സെന്റീമീറ്ററാണ് ഉയര്‍ത്തിയത്. 2018ലെ അവസ്ഥയില്‍ വ്യത്യസ്ഥമാണ് ഇപ്പോഴത്തേത്. മഴ തെളിഞ്ഞ് നല്ല വെയിലാണ് ഇടുക്കിയില്‍. പമ്പ, ഇടമലയാര്‍ ഡാമുകളുടെ രണ്ടു ഷട്ടറുകള്‍ അതിരാവിലെ തുറന്നെങ്കിലും പ്രധാനപ്പെട്ട ഇടുക്കി ചെറുതോണി അണക്കെട്ട് 11 മണിക്കാണ് തുറന്നത്. തുറന്ന് 20 മിനിറ്റിനകം ചെറുതോണി പാലത്തിനടയില്‍ വെള്ളമെത്തി. അണക്കെട്ടിന്റെ ചരിത്രത്തില്‍ ഇത് അഞ്ചാം തവണയാണ് തുറന്നത്.2398 അടിയാണ് ഇപ്പോഴത്തെ ജലനിരക്ക്. എന്നാല്‍, നാളെ മുതല്‍ മഴ ശക്തമാകുന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഡാം തുറന്നു വിടാന്‍ തീരുമാനിച്ചത്. 2018ല്‍ തുറന്നു വിട്ടതിനേക്കാള്‍ പത്തിലൊന്ന് വെള്ളം മാത്രമാണ് പുറത്തേക്ക് വിടുന്നത്. അതിനാല്‍ കാര്യമായ ആശങ്കയ്‌ക്കു കാരണമില്ല. പിന്നീട് ഇത് ആവശ്യമെങ്കില്‍ 50 സെന്റീമീറ്റര്‍ ആയി മാറ്റും. താഴെ പെരിയാര്‍ തീരങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം പുറത്തേക്കൊഴുകും.
ബുധനാഴ്ച മുതല്‍ മഴ കനക്കുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് പമ്പ, ഇടമലയാര്‍ ഡാമുകളുടെ രണ്ടു ഷട്ടറുകള്‍ തുറന്നത്. പമ്പ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. 25 ക്യുമെക്സ് മുതല്‍ 50 ക്യുമെക്സ് വെള്ളം ഒഴുക്കിവിടുന്നുണ്ട്. പമ്പാ നദിയില്‍ 10 സെന്റിമീറ്റര്‍ വരെ വെള്ളം ഉയരും. പമ്പാ നദിയുടെ കരയിലുള്ള റാന്നി, ആറന്മുള, ആറാട്ടുപുഴ, ചെങ്ങന്നൂര്‍ മേഖലകളില്‍ വെള്ളം ഉയരാന്‍ സാധ്യതയുണ്ട്.
ഇടമലയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 80 സെന്റിമീറ്റീര്‍ വീതം ഉയര്‍ത്തിയിട്ടുണ്ട്. ഇടമലയാറിലെ വെള്ളം കാലടി, ആലുവ മേഖലയില്‍ 12 മണിയോടെ എത്തും. പെരിയാറിലെ ജലനിരപ്പ് ഒരുമീറ്റര്‍ ഉയര്‍ന്നേക്കാമെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: