വടകര: പേമാരിയിലും ഉരുള്‍പൊട്ടലിലും കേരളം ഭയന്നുവിറയ്ക്കുമ്പോള് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനൊപ്പം പശ്ചിമഘട്ടസംരക്ഷണസമരത്തിലെ ആദ്യ ബലിദാനവും ചര്‍ച്ചയാകുന്നു. പ്രകൃതിസംരക്ഷണവുമായി ആരെങ്കിലും പശ്ചിമഘട്ടത്തിലേക്ക് വന്നാല്‍ ജാലിയന്‍വാലാബാഗ് ആവര്‍ത്തിക്കുമെന്ന് ആക്രോശം മുഴങ്ങിയതിന്റെ അടുത്ത ദിവസങ്ങളിലാണ് പരിസ്ഥിതിപ്രവര്‍ത്തകനും തെയ്യം കലാകാരനുമായ നീട്ടൂരിലെ അനൂപ് കൊല്ലപ്പെടുന്നത്.
പശ്ചിമഘട്ട മലനിരകളെയും പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളെയും സംരക്ഷിക്കാന്‍ നിര്‍ദേശങ്ങള്‍ വച്ച ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി നരിപ്പറ്റ പഞ്ചായത്തിലെ കൈവേലിയില്‍ സംഘടിപ്പിച്ച പരിപാടിക്കിടെയുണ്ടായ സിപിഎം നിയന്ത്രണത്തിലുള്ള ക്വാറി മാഫിയാസംഘത്തിന്റെ ആക്രമണത്തിലാണ് അനൂപിന് ജീവഹാനി സംഭവിച്ചത്. ക്വാറി, ഭൂമാഫിയകള്‍ക്കെതിരെ പോരാടിയതിന്റെ പേരിലാണ് അനൂപിനെ അവര്‍ ഇല്ലാതാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: