ശ്രീനഗര്‍: ജമ്മുകശ്മീരില്‍ അടിസ്ഥാന സൗകര്യങ്ങളില്‍ നിക്ഷേപം നടത്താന്‍ തയ്യാറായി യുഎഇ സര്‍ക്കാര്‍. ഇതുസംബന്ധിച്ച ധാരണാപത്രം ഇരു രാജ്യങ്ങളും ഒപ്പിട്ടതായി കേന്ദ്ര വാണിജ്യകാര്യ മന്ത്രി പീയൂഷ് ഗോയല്‍ അറിയിച്ചു. വ്യവസായ പാര്‍ക്കുകള്‍, ഐടി ടവറുകള്‍, ലോജിസ്റ്റിക് കേന്ദ്രങ്ങള്‍, മെഡിക്കല്‍ കോളേജ്, സ്പെഷ്യാലിറ്റി ആശുപത്രി എന്നിവ ദുബായ് സര്‍ക്കാര്‍ നിര്‍മ്മിക്കും.
ജമ്മുകശ്മീരിലെ 370ാം വകുപ്പ് റദ്ദാക്കിയ ശേഷം ആദ്യമായാണ് ഒരു വിദേശരാജ്യം ഇന്ത്യയുമായി ഇങ്ങനെ ഒരു കരാറില്‍ ഒപ്പിടുന്നത്. ദുബായിലുളള നിരവധി സ്ഥാപനങ്ങള്‍ ജമ്മുകശ്മീരില്‍ നിക്ഷേപം നടത്താന്‍ തയ്യാറായിട്ടുണ്ട്. പുതിയ നിക്ഷേപങ്ങള്‍ ജമ്മുകശ്മീരിനെ വികസനത്തിന്റെ പുതിയ പാതയിലേക്ക് നയിക്കുമെന്ന് പീയൂഷ് ഗോയല്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി, അഭ്യന്തര മന്ത്രി അമിത്ഷാ എന്നിവര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. വ്യവസായവത്കരണത്തിലും പ്രദേശത്തിന്റെ വികസനത്തിലും പുതിയ പദ്ധതികള്‍ കാരണമാകുമെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ്സിന്‍ഹ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: