ബെംഗളൂരു: സംസ്ഥാനത്ത് ഇന്ധന നിരക്ക് കുറച്ചേക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. പെട്രോള്‍, ഡീസല്‍ എന്നിവയുടെ സെസും വില്‍പ്പന നികുതിയും കുറയ്ക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. നിലവിലെ സംസ്ഥാനത്തിന്റെ സമ്പദ്വ്യസ്ഥയെ ആശ്രയിച്ചാണ് ഇവ തീരുമാനിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് സര്‍ക്കാര്‍ സാമ്പത്തിക അവലോകന യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ടെന്ന് ബൊമ്മൈ അറിയിച്ചു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയാണെങ്കില്‍ നിരക്ക് കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കര്‍ണാടകയില്‍ ചില ഭാഗങ്ങളില്‍ പെട്രോള്‍ വില ലിറ്ററിന് 109.16 രൂപയും ഡീസല്‍ വില 100 രൂപയുമാണ്. പെട്രോള്‍ നികുതി ലിറ്ററിന് 3 രൂപ കുറച്ച തമിഴ്നാട് സര്‍ക്കാരിന്റെ സമാന രീതിയിലുള്ള ഇന്ധന നികുതി കുറയ്ക്കണമെന്ന് നിരവധി പ്രമുഖര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇത് പരിഗണനയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: