തിരുവനന്തപുരം: മകള്‍ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ച സന്തോഷം പങ്കുവച്ച് നടന് ദിലീപ്. മഹാലക്ഷ്മിയെ എഴുത്തിനിരുത്തിയതിന്റെ ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. ആവണംകോട് സരസ്വതി ക്ഷേത്രനടയിലാണ് അച്ഛന്റെ മടിയിലിരുന്ന് മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചത്. അമ്മ കാവ്യ മാധവനും ചേച്ചി മീനാക്ഷിയും മഹാലക്ഷ്മിക്കൊപ്പമുണ്ടായിരുന്നു. മകള്‍ക്ക് എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും ഉണ്ടാകണമെന്നും ദിലീപ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം-
‘ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയില്‍. ആദ്യാക്ഷരം അമ്മയാണ്, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ…എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും ഉണ്ടാകണം…’
പ്രതികരിക്കാൻ ഇവിടെ എഴുതുക: