ഇടുക്കി: അതിശക്തമായ മഴയില്‍ ഒരു ദിവസനത്തിനിടെ ഇടുക്കി ജലസംഭരണിയില്‍ കൂടിയത് അഞ്ചു ശതമാനം വെള്ളം. നിലവില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2396.90 അടിയായി ഉയര്‍ന്നിട്ടുണ്ട്. ശനിയാഴ്ച രാവിലെ ഇത് 2391.12 അടിയായിരുന്നു. ആറു അടിയോളം വെള്ളമാണ് പെരുമഴയില്‍ കൂടിയത്.
കേന്ദ്ര ജല കമ്മീഷന്റെ മാനദണ്ഡമനുസരിച്ച് 2397.85 അടിയില്‍ എത്തിയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. അതായത് നിലവിലെ ജലനിരപ്പ് ഒരടി കൂടി ഉയര്‍ന്നാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. നിലവില്‍ അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ടാണ്. നീരൊഴുക്ക് തുടര്‍ന്നാല്‍ ഇടുക്കി സംഭരണിയുടെ ഭാഗമായുള്ള ചെറുതോണി അണക്കെട്ട് തുറക്കും.
2398.86 അടി പിന്നിട്ടാല്‍ ചെറുതോണിയിലെ ഷട്ടര്‍ തുറന്ന് വെള്ളമൊഴുക്കും. കഴിഞ്ഞ ദിവസം മഴ ശക്തമായി ലഭിച്ച സമയത്ത് ചെറിയ തോതില്‍ മാത്രമാണ് ജലനിരപ്പ് കൂടിയത്. എന്നാല്‍, ഇന്നലെ ഉച്ചകഴിഞ്ഞതോടെ രണ്ടടിയോളം വെള്ളം വെറും അഞ്ചു മണിക്കൂറിനുള്ളില്‍ കുതിച്ചുയര്‍ന്നു. വൈകിട്ട് അഞ്ചിന് 2396.04 അടിയായി ജലനിരപ്പുയര്‍ന്നു.
91.92 ശതമാനം 2403 അടിയാണ് അനുവദനീയമായ പരമാവധി സംഭരണ ശേഷി. ഇതിന് മുമ്പ് 2018 ആഗസ്തിലാണ് ചെറുതോണി ഡാം തുറന്നത്. അന്ന് അഞ്ച് ഷട്ടറുകളും ആഴ്ചകളോളം തുറന്നിരുന്നു. ചെറുതോണി പുഴ വഴി ഈ വെള്ളം എത്തുക ലോവര്‍ പെരിയാര്‍ ഡാമിലേക്കാണ് ഇവിടെ നിന്ന് ഭൂതത്താന്‍കെട്ട് ഡാം വഴി എറണാകുളം ജില്ലയിലെത്തി ആലുവ വഴി കടലില്‍ ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: