Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബ്രിട്ടീഷ് എംപിയെ കൊന്നത് 25-കാരന്‍ അലി ഹര്‍ബി അലി; മരണം ഉറപ്പാക്കാന്‍ കുത്തിയത് 17 തവണ; എംപിയെ കൊന്നത് ജിഹാദിന്റെ ഭാഗമായി

ബ്രിട്ടീഷ് എംപി ഡേവിഡ് എമെസ്സിനെ കത്തി ഉപയോഗിച്ച് കുത്തിക്കൊന്നത് സൊമാലിയന്‍ വംശജനായ 25കാരന്‍ അലി ഹര്‍ബി അലി. സൊമാലിയന്‍ പ്രധാനമന്ത്രിയുടെ മുന്‍ ഉപദേഷ്ടാവിന്റെ മകനാണ് അലി എന്നകാര്യം സ്ഥിരീകരിച്ചു. തീവ്രവാദി നിയമപ്രകാരമാണ് അലി ഹര്‍ബി അലിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2021, 06:04 pm IST
in World

ലണ്ടന്‍: ബ്രിട്ടീഷ് എംപി ഡേവിഡ് എമെസ്സിനെ കത്തി ഉപയോഗിച്ച് കുത്തിക്കൊന്നത് സൊമാലിയന്‍ വംശജനായ 25കാരന്‍ അലി ഹര്‍ബി അലി. സൊമാലിയന്‍ പ്രധാനമന്ത്രിയുടെ മുന്‍ ഉപദേഷ്ടാവിന്റെ മകനാണ് അലി എന്നകാര്യം സ്ഥിരീകരിച്ചു. തീവ്രവാദി നിയമപ്രകാരമാണ് അലി ഹര്‍ബി അലിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.  

ഇസ്ലാമിക ജിഹാദിന്റെ ഭാഗമായായിരുന്നു കത്തി ഉപയോഗിച്ചുകൊണ്ടുള്ള ഈ കൊലപാതകം.ലീ ഓൺ സീയിലെ ബെൽഫെയർസ് മെത്തഡിസ്റ്റ് പള്ളിയില്‍ വെച്ച് വോട്ടര്‍മാരുമായി സംസാരിക്കുന്നതിനിടയിലാണ് ആക്രമണം നടന്നത്.  ബ്രിട്ടീഷ് സര്‍ക്കാരിന്റെ തീവ്രവാദ വിരുദ്ധ പദ്ധതിയായ പ്രിവന്‍റിന്റെ  പ്രത്യേക സേന അലിയെ ലക്ഷ്യം വെച്ചിരുന്നു. എന്നാല്‍ രഹസ്യാന്വേഷണ വിഭാഗമായ എം15ന്റെ ലിസ്റ്റില്‍ അലിയുടെ പേരില്ലായിരുന്നു.

ബ്രിട്ടീഷ് എംപി ‍ ഡേവിഡ് എമെസ്സ് ഒരു അക്രമിയുടെ കത്തികൊണ്ടുള്ള കുത്തേറ്റ് കൊല്ലപ്പെട്ട സംഭവം തീവ്രവാദ  ആക്രമണമെന്ന്  ബ്രിട്ടനിലെ പൊലീസ് സ്ഥിരീകരിച്ചിരുന്നു.  യുകെയിലെ തീവ്രവാദ വിരുദ്ധ ഉദ്യോഗസ്ഥര്‍ എസെക്‌സ് പൊലീസുമായും ഇസ്റ്റേണ്‍ റിജ്യന്‍ സ്‌പെഷ്യലിസ്റ്റ് ഓപറേഷന്‍സ് യൂണിറ്റുമായും ചേര്‍ന്ന് നടത്തുന്ന പ്രാഥമിക അന്വേഷണത്തിലാണ് സംഭവം തീവ്രവാദ ആക്രമണമാണെന്ന് സ്ഥിരീകരിച്ചത്.  

ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ടാണ് ഈ ആക്രമണമെന്ന് ആദ്യ അന്വേഷണങ്ങള്‍ തെളിയിക്കുന്നു. കത്തിയോ മൂര്‍ച്ചയേറിയ ആയുധമോ ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുന്ന പതിവ് യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇസ്ലാമിക തീവ്രവാദികള്‍ പിന്തുടരുന്ന രീതിയാണ്. കത്തി ഉപയോഗിച്ചുള്ള ക്രൂരമായ കൊലകള്‍ ജര്‍മ്മനിയിലും ഫ്രാന്‍സിലും പതിവായിരിക്കുകയാണ്. ഇതെല്ലാം ഇസ്ലാമിക തീവ്രാവദി ആക്രമണങ്ങളാണ്. കാനഡയിലും ഈയിടെ ഇത്തരമൊരു കൊലപാതകം നടന്നു.  

ഇത്തരത്തില്‍ കത്തി ഉപയോഗിച്ച് കൊലപാതകങ്ങള്‍ നടത്തുന്നതിനെ ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ രണ്ട് തവണ  ബ്രിട്ടീഷ് എംപി ഡേവിഡ് എമെസ് വിമര്‍ശനമുയര്‍ത്തിയിരുന്നു. ഇതായിരിക്കാം കത്തി ഉപയോഗിച്ച് തന്നെ ഡേവിഡ് എമെസ്സിനെ കൊലപ്പെടുത്തിയതിന് പിന്നിലെ പ്രേരണയെന്ന് കരുതുന്നു.  

അലി ഹര്‍ബി അലി എന്ന 25കാരനായ സൊമാലിയന്‍ വംശജനാണ് ഈ കൊല നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. സൊമാലിന്‍ പ്രധാനമന്ത്രിയുടെ മുന്‍ കമ്മ്യൂണിക്കേഷന്‍ ഉപദേഷ്ടാവായ ഹര്‍ബി അലി കല്ലേനും തന്റെ മകന്‍ കൊലപാതകക്കുറ്റത്തിന് ലണ്ടനില്‍ അറസ്റ്റിലായ കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ബ്രിട്ടീഷ് പൗരത്വമുള്ള സൊമാലിയന്‍ വംശജനായ അലി ഏതാണ്ട് ഒരാഴ്ചയോളം പദ്ധതി ആസൂത്രണം ചെയ്തതിന് ശേഷമാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് സ്ഥരീകരിച്ചിട്ടുണ്ട്. ഡേവിഡ് എമെസ്സിന്റെ ജനസമ്പര്‍ക്ക പരിപാടിയില്‍ അദ്ദേഹത്തെ കാണാനുള്ള സമ്മതം വാങ്ങിയ ശേഷമാണ് ഇയാള്‍ കൊല ചെയ്തത്. എംപിയുടെ മരണം ഉറപ്പാക്കാന്‍ 17 തവണ കുത്തിയതായും പൊലീസ് സ്ഥിരീകരിച്ചു.

ഡേവിഡ് എമെസ്സിന്റെ സൗത്ത് എന്‍ഡ് വെസ്റ്റ് നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന എസ്സെക്‌സിലായിരുന്നു ഇയാള്‍ മുന്‍പ് താമസിച്ചതെന്ന് കരുതുന്നു. ഇപ്പോള്‍ ലണ്ടനിലാണ് താമസിക്കുന്നത്. രാജ്യത്ത് പുതിയ തീവ്രവാദി ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ഈ കൊലപാതകത്തിന് അല്‍പം മുന്‍പ് മാധ്യമങ്ങളോട് പറഞ്ഞതിന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് തീവ്രവാദി ആക്രമണത്തില്‍ എംപി കൊല്ലപ്പെടുന്നത്.  

സ്വയം തീവ്രവാദിയായി മാറിയ അലി ജിഹാദില്‍ പങ്കുചേരാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ കൊല നടത്തിയതെന്ന് പറയുന്നു. ഈ കൊലപാതകത്തിന് മാത്രമായി ഇദ്ദേഹം ലണ്ടനില്‍ നിന്നും എസെക്‌സില്‍ എത്തുകയായിരുന്നു. അലിക്ക് ഏത് തീവ്രവാദി സംഘടനയുമായാണ് ബന്ധമെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.

അഞ്ച് വര്‍ഷം മുന്‍പ് എംപിയായിരുന്ന ജോ കോക്‌സിന്റെ കൊലപാതകത്തിന് ശേഷമാണ് ഡേവിഡ് എമെസ്സിന്റെ കൊലപാതകം നടക്കുന്നത്. ഇതോടെ എംപിമാരുടെ സുരക്ഷയെക്കുറിച്ചുള്ള ചര്‍ച്ചയും ശക്തമായിരിക്കുകയാണ്.

Tags: അലി ഹര്‍ബി അലിസൊമാലിയന്‍ വംശജന്‍MPJihadi Terrorismഇസ്ലാമിക തീവ്രവാദംബ്രിട്ടീഷ്ഇസ്ലാമിക തീവ്രവാദിജിഹാദി ആക്രമണംകത്തിക്കുത്ത്ഡേവിഡ് അമെസ്സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുല്‍ ഗാന്ധിയുമായും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി കെ. സുധാകരന്‍

Kerala

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

Kerala

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

Kerala

സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാനാകാതെ വലഞ്ഞ് കോണ്‍ഗ്രസ്, എം പിമാര്‍ മത്സരിക്കുന്നതില്‍ തീരുമാനം രാഹുല്‍ ഗാന്ധിയുടേത്

Kerala

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമോ എന്ന് പാര്‍ട്ടി തീരുമാനിക്കും : കെ  സുധാകരന്‍, സഹപ്രവര്‍ത്തകനായിരുന്ന കാപ്പാടന്‍ രമേശന്റെ ഓര്‍മ്മയില്‍ വിതുമ്പി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.