കോഴിക്കോട്: മൂകനെപ്പോലും വാചാലനാക്കുന്ന മൂകാംബിക ദേവിയുടെ അനുഗ്രഹമാണ് തന്നെ കവിയും കലാകാരനുമാക്കിയതെന്ന് പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി. കേസരി മാധ്യമപOന ഗവേഷണ കേന്ദ്രത്തിൽ നടന്ന നവരാത്രി ആഘോഷ പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തിൽ ആദ്യമായി അധിനിവേശ ശക്തികൾ കടന്നു വന്നപ്പോൾ മുതൽ ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരം ആരംഭിച്ചതാണെന്ന് പ്രജ്ഞാ പ്രവാഹ് അഖില ഭാരതീയ സംയോജകൻ ജെ.നന്ദകമാർ അഭിപ്രായപ്പെട്ടു. വിദേശ ശക്തികൾക്കെതിരെ 17 21 ൽ നടന്ന ആറ്റിങ്ങൽ കലാപത്തിന് നേതൃത്വം നൽകിയത് ഉമയമ്മ റാണിയാണ്. തമിഴ്നാട്ടിൽ വേലു നാച്ചിയാരുടെ സേനാനായികയായ കുയിലി, കർണ്ണാടകയിലെ കിട്ടൂർ റാണി ചെന്നമ്മ, ഝാൻസി റാണി, മാഡം ബിക്കാജി കാമ തുടങ്ങി നിരവധി ധീരവനിതകൾ നമ്മുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിലുണ്ട്. സ്വാതന്ത്യത്തിന്റെ അമൃത മഹോത്സവത്തിൽ മറക്കപ്പെട്ട ഇത്തരം വീരരുടെ ചരിത്രം മനസ്സിലാക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
ഡോ. ജയന്തി നേമത്ത് അദ്ധ്യക്ഷത വഹിച്ചു.ഡോ.എം.പി.അജിത്കുമാർ, വിധുബാല, ഡോ.ശ്രീശൈലം ഉണ്ണികൃഷ്ണൻ, ടി. സുധീഷ് എന്നിവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: