ന്യൂദല്‍ഹി : അഫ്ഗാനിസ്ഥാനിലെ താലിബാന് ഭരണം സംബന്ധിച്ച ചര്‍ച്ചയില്‍ ഇന്ത്യയും പങ്കെടുക്കണം. ക്ഷണവുമായി റഷ്യ. ഓക്ടോബര്‍ 20ന് മോസ്കോയില്‍ വെച്ച് നടക്കുന്ന ‘മോസ്കോ ഫോര്‍മാറ്റ്’ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനായാണ് ഇന്ത്യയ്ക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. താലിബാന് വിഷയങ്ങളില്‍ ഇന്ത്യയെ ഒഴിവാക്കി മുന്നോടട് പോകാനാുില്ലെന്ന ലോക രാഷ്ടങ്ങളുടെ തിരിച്ചറിവാണ് ഇതിന് പിന്നിലെന്നാണ് കേന്ദ്ര വിദേശ കാര്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍.
അഫ്ഗാനിസ്ഥാനില്‍ പുതുതായി രൂപീകരിച്ച താലിബാന് സര്‍ക്കാരുമായി ഇന്ത്യ മുഖാമുഖം വരുന്ന ആദ്യ യോഗമാണ് ‘മോസ്കോ ഫോര്‍മാറ്റ്’. അഫ്ഗാനിസ്ഥാനില്‍ ഇന്ത്യയുടെ സംഭാവനകള്‍ റഷ്യ വിലമതിക്കുന്നു. താലിബാന് അനുകൂല നിലപാടാണ് പാക്കിസ്ഥാന്റേത്. അതുകൊണ്ടുതന്നെ റഷ്യയുടെ ക്ഷണം പാക്കിസ്ഥാനുള്ള തക്ക മറുപടിയാണ്. ബോണ്‍ കോണ്‍ഫറന്‍സ് ഉള്‍പ്പെടെ അഫ്ഗാനിസ്ഥാന് സംബന്ധിച്ച പല ബഹുരാഷ്ട്ര വേദികളുടെയും ഭാഗമാണ് ഇന്ത്യ. ഇപ്പോഴത്തെ ക്ഷണം അതിന്റെ പങ്ക് വര്‍ധിപ്പിക്കുന്നതാണ്.
അഫ്ഗാനിസ്ഥാനിലെ ജനതയ്ക്ക് തടസ്സങ്ങളില്ലാതെ സഹായം ലഭിക്കുന്നുവെന്നുറപ്പാക്കാന്‍ രാജ്യാന്തര സമൂഹത്തിനു ബാധ്യതയുണ്ടെന്ന് അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികളെക്കുറിച്ച് ജി20 രാജ്യങ്ങളുടെ അസാധാരണ സമ്മേളനത്തില്‍ വെര്‍ച്വലായി പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ആ രാജ്യം നേടിയെടുത്ത വികസനം നിലനിര്‍ത്താനും തുടരാനും എല്ലാവര്ക്കും പങ്കാളിത്തമുള്ള സര്‍ക്കാര്‍ അവിടെ വരേണ്ടതുണ്ടെന്നും മോദി അറിയിക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് മോസ്കോ ഫോര്‍മാറ്റില്‍ ക്ഷണം ലഭിച്ചിരിക്കുന്നത്.
അഫ്ഗാനിസ്ഥാന് വിഷയത്തില്‍ ഇന്ത്യ ഇനി വെറുമൊരു നിശബ്ദ കാഴ്ചക്കാരനായി തുടരില്ലെന്നതിന്റെ സൂചനയാണ് മോദിയുടെ വാക്കുകളെന്ന് കേന്ദ്രസര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥന് വ്യക്തമാക്കി. അഫ്ഗാനിസ്ഥാനില്‍ സമാധാനം കെട്ടിപ്പടുക്കുന്നതില്‍ ക്രിയാത്മകമായ പങ്കുവഹിക്കുകയും അതു മുന്നോട്ടുകൊണ്ടുപോകാന്‍ ഉത്സാഹിക്കുകയും ചെയ്യുന്ന രാജ്യമാണ് ഇന്ത്യയെന്ന് കഴിഞ്ഞയാഴ്ച യുഎന്‍ രക്ഷാസമിതിയുടെ ഉന്നതതലയോഗത്തില്‍ വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും വ്യക്തമാക്കിയിരുന്നു.
അഫ്ഗാനിസ്ഥാനില്‍നിന്നുള്ള രക്ഷാദൗത്യത്തിന്റെ ഭാഗമായി മാത്രമാണ് ഇന്ത്യ ഇതുവരെ ഇടപെടലുകള്‍ നടത്തിയത്. അഫ്ഗാനിസ്ഥാന് മണ്ണില്‍നിന്ന് ഉയര്‍ന്നുവരുന്ന ഭീകരതയെക്കുറിച്ചുള്ള ആശങ്കകള്‍ ഇല്ലാതാക്കാന്‍ താലിബാനുമായി ചര്‍ച്ച നടത്തുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: