തിരുവനന്തപുരം(വെമ്പായം): വിജയദശമി ആഘോഷിക്കാനുള്ള ഒരുക്കങ്ങള്‍ക്കിടെ ആര്‍എസ്എസ് ശാഖയ്ക്കു നേരെ സിപിഎം ആക്രമണം. ഖണ്ഡ് കാര്യവാഹ് എം. അനീഷ് ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണ്ഡല് ബൗദ്ധിക് പ്രമുഖ് ജിതിന്, മുഖ്യശിക്ഷക് രാഹുല്‍, വിനീഷ് എന്നിവര്‍ക്കാണ് ഗുരുതര പരിക്കേറ്റത്. അക്രമി സംഘത്തിലെ സിപിഎം പ്രവര്‍ത്തകനായ മദപുരം ഈട്ടിമുട്ടില്‍ അനില്‍കുമാര്‍ പോലീസ് പിടിയില്‍.
മഹാനവമി ദിനത്തില്‍ രാത്രി ഏഴു മണിയോടെയാണ് സിപിഎം അക്രമം അഴിച്ചുവിട്ടത്. സിപിഎം ബ്രാഞ്ച് സെക്രട്ടറി സുരേഷിന്റെ നേതൃത്വത്തില്‍ ഒരുസംഘം സിപിഎമ്മുകാര്‍ ശാഖയില്‍ അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നു. വിഘ്നേഷ്, വിപിന്‍ എന്നിവര്‍ മാരകായുധങ്ങളുപയോഗിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകരെ വെട്ടി പരിക്കേല്‍പ്പിച്ചു. മുഖ്യശിക്ഷക് രാഹുലിനെ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.
ഗുരുതരപരിക്കേറ്റ പ്രവര്‍ത്തകരെ നാട്ടുകാരും മറ്റ് പ്രവര്‍ത്തകരും ചേര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജിതിനും രാഹുലിനും വിനീഷിനും തലയ്ക്ക് ഗുരുതര പരിക്കുണ്ട്. തലയില്‍ ആഴത്തില്‍ മുറിവുണ്ടാക്കി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ വെഞ്ഞാറമൂട് പോലീസ് കേസ് എടുത്തു.
സിപിഎമ്മുകാരായ മുഖ്യപ്രതികളെ പോലീസ് സംരക്ഷിക്കുന്നെന്ന ആക്ഷേപം ശക്തമാണ്. അക്രമം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും സിപിഎമ്മുകാരായ മുഖ്യപ്രതികളെ പോലീസ് പിടികൂടിയില്ല. അക്രമം ആസൂത്രണം ചെയ്ത സുരേഷിന്റെ സഹോദരനും സിപിഎം അനുഭാവിയുമായ അനില്‍കുമാറിനെ മാത്രമാണ് പോലീസ് പിടികൂടിയത്.
അതേസമയം ഭരണസ്വാധീനം ഉപയോഗിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാനും ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആക്രമണത്തില്‍ പരിക്കേറ്റ ഖണ്ഡ് കാര്യവാഹ് എം. അനീഷ് കന്യാകുളങ്ങര ആശുപത്രിയില്‍ ചികിത്സ തേടുന്നതിനിടെ വെഞ്ഞാറമൂട് പോലീസ് എത്തി ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് കഠിനംകുളം സ്റ്റേഷനില്‍ എത്തിച്ചെങ്കിലും ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് അനീഷിനെ കഴക്കൂട്ടം മിഷന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമികചികിത്സ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: