നാഗ്പൂര്‍ : ഹിന്ദു ക്ഷേത്രങ്ങളുടെ നടത്തിപ്പ് ഹിന്ദു ഭക്തരുടെ കൈകളിലായിരിക്കണമെന്ന് ആര്.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. ഹിന്ദു ക്ഷേത്രങ്ങളുടെ സ്വത്ത് ദൈവ ആരാധനയക്കും ഹിന്ദു സമൂഹത്തിന്റെ ആരാധനയ്ക്കും മാത്രമേ വിനിയോഗിക്കാവു എന്നത് ആവശ്യവും ശരിയായതും യുക്തവുമാണ്. നാഗ്പൂരിലെ രേശിംബാഗില്‍ വിജയദശമി ദിന സന്ദേശം നല്‍കിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനാവകാശം ഭക്തര്‍ക്ക് കൈമാറണമെന്ന് സര്‍സംഘചാലക് ആവശ്യപ്പെട്ടു. ക്ഷേത്രസമ്പത്ത് ആരാധനയ്ക്കും ഹിന്ദു സമൂഹത്തിന്റെ ക്ഷേമത്തിനും മാത്രമായി ഉപയോഗിക്കുകയാണ് വേണ്ടത്. ക്ഷേത്രങ്ങളെ സാമൂഹിക-സാംസ്കാരിക ജീവിതത്തിന്റെ പ്രഭവകേന്ദ്രമാക്കി മാറ്റാനുള്ള ഒരു പദ്ധതി ആവിഷ്കരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ദക്ഷിണ ഭാരതത്തിലെ ക്ഷേത്രങ്ങള്‍ പൂര്‍ണമായും നിയന്ത്രിക്കുന്നത് സംസ്ഥാന സര്‍ക്കാരുകളാണ്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ചിലത് സര്‍ക്കാര്‍ നിയന്ത്രണത്തിലും മറ്റുള്ളവ കൂട്ടുകുടുംബ ട്രസ്റ്റുകളൂടെയോ സൊസൈറ്റിആക്റ്റുകള്‍ക്ക് കീഴിലുള്ള ട്രസ്റ്റുകളുടെയോ അധീനതയിലാണ്. ക്ഷേത്രങ്ങളുടെ സ്ഥാവര ജംഗമ സ്വത്തുക്കള്‍ ദുരുപയോഗം ചെയ്ത സംഭവങ്ങള്‍ പുറത്തുവരുന്നു. ആചാരപരമായ കാര്യങ്ങളില്‍ ഇടപെടുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
എല്ലാ ഭക്തര്‍ക്കും ആരാധനയ്ക്കും ക്ഷേത്രപ്രവേശനത്തിനുമുള്ള അവസരമുണ്ടാകണം. പണ്ഡിതന്മാരുമായും ആത്മീയ ആചാര്യന്മാരുമായും ഒരു കൂടിയാലോചനയും കൂടാതെ പല തീരുമാനങ്ങളും വിചിത്രമായി എടുത്തിട്ടുണ്ടെന്ന് എല്ലാവര്ക്കും വ്യക്തമാണ്. ഹിന്ദു മതസ്ഥാപനങ്ങള്‍ കൈവശപ്പെടുത്തല്‍, നിരീശ്വരവാദികള്‍ക്കും കപടമതേതരവാദികള്‍ക്കും ക്ഷേത്രം കൈമാറുന്നതുപോലുള്ള അനീതികള്‍ അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: