നാഗപ്പൂര്‍: ഇന്ത്യയുടെ അതിര്‍ത്തിക്കകത്തും പുറത്തുമുള്ള വെല്ലുവിളികളെ നേരിടുന്നതില്‍ ഭരണാധികാരിക്കള്ക്കൊപ്പം ജനമനസ്സും ഒന്നിക്കണമെന്ന് ആര്.എസ്.എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. അഫ്ഗാനിസ്ഥാനില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ ഒട്ടും ആശാവഹമല്ല. താലിബാന് ഓരോ ദിവസവും ഓരോ കാര്യം പറയുന്നു. അവരുടെ മുന്‍കാല ചരിത്രം നമുക്കെല്ലാം അറിയാം. എന്നാല്‍ ഭീകരതയെ എങ്ങനെ നേരിടണമെന്നതും നമുക്കറിയാം. പക്ഷെ അതിനോടൊപ്പം സംവാദവും ചര്‍ച്ചയും നടക്കേണ്ടത്ര നടക്കുകയും വേണം. മോഹന്‍ ഭാഗവത് വിജയദശമി സന്ദേശമായി പറഞ്ഞു.
ലോകരാഷ്ട്രങ്ങളുടെ നീതിക്കനുസരിച്ചും അതേ സമയം സ്വന്തം നാടിന്റെ സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനവും ആവശ്യമാണെന്നും മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടി. നമ്മുടെ അതിര്‍ത്തിയില്‍ ശത്രുക്കളുടെ ആക്രമണം പലതരത്തില്‍ നടക്കുന്നു. നാടിനകത്തും സുരക്ഷ കൂടുതല്‍ ശക്തമാകണം. നാടിനെ ദുര്‍ബലപ്പെടുത്തുന്ന ശക്തികളെ തിരിച്ചറിയണമെന്നും ആര്.എസ്.എസ് സര്‍സംഘചാലക് പറഞ്ഞു.
വടക്കുകിഴക്കന്‍ മേഖലയില്‍ ചൈനയും പാകിസ്താനും നടത്തുന്ന തന്ത്രങ്ങളും ഒരുപോലെ നമ്മുടെ കരുത്തിനേയും ക്ഷമയേയും പരീക്ഷിക്കുന്ന ഒന്നാണെന്നും മോഹന്‍ ഭാഗവത് സൂചിപ്പിച്ചു. താലിബാനുവേണ്ടി ഈ രണ്ട് രാജ്യങ്ങള്‍ ഒന്നിക്കുന്നതിനെ ഏറെ ജാഗ്രതയോടെ കാണണം. ജമ്മുകശ്മീരിലെ പണ്ഡിറ്റുകളുടെ സുരക്ഷ ശ്രദ്ധിക്കണം. ഹിന്ദുക്കളുടെ മനോവീര്യം തകരാന്‍ ഇനിയും അനുവദിക്കരുതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
സമുദ്രസുരക്ഷയും നമുക്ക് ഏറെ പ്രധാനമാണ്. സമുദ്രമേഖലയിലെ കൊള്ളസംഘങ്ങളെ നിയന്ത്രിക്കുന്നതിലും ഇല്ലായ്മചെയ്യുന്നതിലും നാം മടികാണിക്കരുത്. ഇതോടൊപ്പം സൈബര്‍ സുരക്ഷയെപ്പറ്റി കൂടുതലായി ചിന്തിക്കണം. ഇക്കാലത്ത് എല്ലാത്തരം ഭീകരാക്രമണങ്ങള്‍ക്കും സൈബര്‍ മേഖലയാണ് ഉപയോഗിക്കുന്നത് എന്ന് നാം തിരിച്ചരിഞ്ഞ് ഫലപ്രദമായ നിയമനിര്‍മ്മാണവും നടത്തേണ്ടതുണ്ടെന്നും സര്‍സംഘചാലക് ചൂണ്ടിക്കാട്ടി.
രാജ്യസുരക്ഷയ്ക്കൊപ്പം ജനങ്ങളുടെ വ്യക്തിജീവിതത്തെ ബാധിക്കുന്ന തരത്തിലേക്ക് ആധുനിക മാദ്ധ്യമങ്ങളും മയക്കുമരുന്ന് ശൃംഖലകളും വളരുന്നത് തടയണമെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു
ലോകം മുഴുവന്‍ ആധുനിക മാദ്ധ്യമങ്ങളുടെ പിടിയിലാണ്. കൊറോണ കാലത്ത് അതിന്റെ സാദ്ധ്യതകള്‍ ദുരുപയോഗം ചെയ്യുന്ന കാഴ്ചയാണ് എങ്ങും കാണുന്നത്. മൊബൈല്‍ ഫോണുകളിലൂടെ പരക്കുന്ന സന്ദേശങ്ങള്‍ രാജ്യദ്രോഹത്തിനും സംഘര്‍ഷത്തിനും കാരണമാകുന്നുവെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു.
ഇന്ന് സിനിമാ ലോകത്ത് വ്യാപകമായിരിക്കുന്ന ഒ.ടി.പി സംവിധാനത്തെ നിയന്ത്രിക്കപ്പെടുക തന്നെ വേണം. ഏതൊക്കെ തരം ചിത്രങ്ങളാണ് ജനങ്ങളുടെ കൈകളിലേക്ക് നേരിട്ട് എത്തുന്നതെന്നതില്‍ ആര്‍ക്കും ഒരു ധാരണയില്ല എന്ന അവസ്ഥയാണ്. കുട്ടികളുടെ കൈകളിലെല്ലാം മൊബൈലാണ്. ഇവയുടെ നിയന്ത്രണം വീടുകളിലാണ് നടക്കേണ്ടത്. ഇത്തരം കാര്യങ്ങളില്‍ പൊതുബോധം ഉയരേണ്ടതുണ്ടെന്ന് മറക്കരുതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
മയക്കുമരുന്ന് ഉപയോഗം വ്യാപിക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഉന്നതര്‍ മുതല്‍ സാധാരണക്കാര്‍ വരെ ഇന്ന് മയക്കുമരുന്നിന്റെ പിടിയിലാണ്. രാജ്യത്തെ യുവസമൂഹത്തെ നശിപ്പിക്കുന്ന ഇത്തരം കൊടും വിപത്തിനെ തിരിച്ചറിഞ്ഞ് പ്രതികരിക്കണമെന്നും മോഹന്‍ ഭാഗവത് വിജയദശമി സന്ദേശമായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: