ബെംഗളൂരു: കനത്ത മഴയെത്തുടര്‍ന്ന് വിള്ളല്‍ വീണ നാല് നിലക്കെട്ടിടം ബെംഗളൂരു നഗരസഭാ ഉദ്യോഗസ്ഥര്‍ ജെസിബി ഉപയോഗിച്ച് തകര്‍ത്തു. മഹാലക്ഷ്മി ലേ ഔട്ടില്‍ വൃഷഭാവതി വാര്‍ഡിലെ നാല് നിലക്കെട്ടിടമാണ് നഗരസഭാ ഉദ്യോഗസ്ഥര്‍ തകര്‍ത്തത്.
ഇതിന്റെ വീഡിയോ വാര്‍ത്താഏജന്‍സി എഎന്‍ഐ ട്വിറ്ററില്‍ പങ്കുവെച്ചു
നേരത്തെ ബലക്ഷയമുള്ളതായി നഗരസഭ അടയാളപ്പെടുത്തിയ നഗരത്തിലെ കെട്ടിടങ്ങളുടെ കൂട്ടത്തില്‍ ഈ ഫ്ലാറ്റും ഉള്‍പ്പെട്ടിരുന്നു. ചൊവ്വാഴ്ച കനത്ത മഴയും കാറ്റും ഉണ്ടായതിനെ തുടര്‍ന്ന് ഫ്ലാറ്റിന് ചെറിയ തോതില്‍ വിറയല്‍ ഉണ്ടായിരുന്നു. ഇതോടെ ഇവിടെ താമസിച്ചിരുന്ന ആറ് കുടുംബങ്ങളെ നഗരസഭാ ജീവനക്കാര്‍ സര്‍ക്കാര്‍ കെട്ടിടത്തിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഫ്ലാറ്റിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയതോടെ കെട്ടിടത്തില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ നഗരസഭാ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. അപകടസാധ്യത മനസിലാക്കി ഏതാനും അന്തേവാസികള്‍ ഇവിടെ നിന്നും മാറിതാമസിച്ചിരുന്നു. അതിനാൽ വലിയൊരു അപകടം ഒഴിവായി.
കെട്ടിടത്തിന്റെ ഉടമസ്ഥനും കെട്ടിടം പണിത കോണ്‍ട്രാക്ടര്‍ക്കും എതിരെ കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: