ന്യൂദല്‍ഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനെ ക്ഷീണവും പനിയും മൂലം ദല്‍ഹിയില്‍ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസില്‍ (എയിംസ്) പ്രവേശിപ്പിച്ചു. 88 കാരനായ മന്മോഹന് സിങിനെ ഈ വര്‍ഷമാദ്യം രണ്ടാം തരംഗത്തില്‍ കോവിഡ് ബാധയെ തുടര്‍ന്ന് എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഇതിനെ അദ്ദേഹം തരണം ചെയ്തിരുന്നു.
നെഞ്ചിലെ അണുബാധക്കൊപ്പം ശ്വാസതടസവും നേരിട്ടതായി റിപ്പോർട്ടുകൾ പറയുന്നു. ഡോ. രൺദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിനാണ് മൻമോഹൻ സിംഗിന്റെ ചികിത്സയുടെ മേൽനോട്ടം.
അദ്ദേഹത്തിന്റെ ആരോഗ്യ നില നിലവിൽ തൃപ്തികരമാണെന്ന് എ ഐസിസി വാര്‍ത്താവിനിയമ ചുമതലയുള്ള പ്രണവ് ത്ഡാ അറിയിച്ചു. രോഗവാര്‍ത്തയറിഞ്ഞതോടെ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ രാഷ്ട്രീയ നേതാക്കള്‍ അദ്ദേഹത്തിന് രോഗമുക്തി ആശംസിച്ച് ട്വിറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: