തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പൊതു സ്ഥലം മാറ്റത്തില്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായും സുതാര്യമായും നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കാന്‍ മന്ത്രിസഭയോഗം തീരുമാനിച്ചു.. മാനദണ്ഡങ്ങള്‍ അനുസരിച്ച് സ്ഥലം മാറ്റങ്ങള്‍ നടത്തുന്നുവെന്ന് ഓരോ വകുപ്പും ഉറപ്പുവരുത്തണം. എല്ലാ വകുപ്പുകളിലും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സ്ഥലം മാറ്റം സുതാര്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും തീരുമാനിച്ചു.
കൊച്ചി – ബംഗളൂരു വ്യാവസായ ഇടനാഴിയുടെ വികസനത്തിന് പാലക്കാട്, പുതുശ്ശേരി വെസ്റ്റ് വില്ലേജില്‍ കണ്ടെത്തിയ 375 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിന് ഭരണാനുമതി നല്‍കാനും തീരുമാനിച്ചു.
കാസര്‍കോട് മുന്നാഡ് വില്ലേജില്‍ 0.10 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന് നൂല്‍നൂല്‍പ്പ് കേന്ദ്രത്തിന്റെ കെട്ടിടം നിര്‍മ്മിക്കുന്നതിന് ആര്. ഒന്നിന് 100 രൂപ സൗജന്യ നിരക്കില്‍ പുതിക്കി നിശ്ചയിച്ച് 30 വര്‍ഷത്തേയ്ക്ക് പാട്ടത്തിന് അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: