ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സൈന്യം തീവ്രവാദികള്‍ക്കെതിരായി നടത്തുന്ന പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി.
ഇക്കാര്യത്തില്‍ കേന്ദ്രത്തിന് ഉചിതമായ തിരിച്ചടി കിട്ടുമെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ആര്യന് ഖാനെതിരെ നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ നടത്തിയ അറസ്റ്റിനെയും മെഹ്ബൂബ മുഫ്തി വിമര്‍ശിച്ചിരുന്നു. പേരിന് പിന്നില്‍ ഖാന് എന്നുള്ളതുകൊണ്ടാണ് ഷാരൂഖ് ഖാന്റെ മകന് ആര്യന്‍ഖാനെ കേന്ദ്രം വേട്ടയാടുന്നതെന്നും മെഹ്ബൂബ മുഫ്തി കുറ്റപ്പെടുത്തിയിരുന്നു.
പരസ്യമായ വര്‍ഗ്ഗീയ പരാമര്‍ശങ്ങളും വിവാദ അഭിപ്രായപ്രകടനങ്ങളുമായി മെഹ് ബൂബ മുഫ്തി വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്. കഴിഞ്ഞ തീവ്രവാദികഴള് സിഖ് പെണ്‍കുട്ടിയെയും കശ്മീരി പണ്ഡിറ്റിനെയും കൊന്നതിന് പിന്നില്‍ കേന്ദ്രസര്‍ക്കാരാണെന്നും മെഹ്ബൂബ മുഫ്തി വാദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: