തിരുവനന്തപുരം: ഉത്ര കൊലക്കേസില്‍ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം കഠിന തടവും അഞ്ചു ലക്ഷം രൂപ പിഴയും ശിക്ഷിച്ചിട്ടും ശിക്ഷാവിധി പോരെന്നും, നീതിനിഷേധം ആണെന്നുമുള്ള ഉത്രയുടെ അമ്മയുടെ പ്രതികരണം നീതി ദേവതയെ നിന്ദിക്കല്‍ ആണെന്ന് മനുഷ്യാവകാശ പ്രവര്ത്തകന് ജോമോന് പുത്തന്‍പുരയ്ക്കല്‍
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കൊലക്കേസ് ആയി പരിഗണിച്ച് വധശിക്ഷ നല്‍കണം എങ്കില്‍ സുപ്രീംകോടതി പല കേസുകളിലും പറഞ്ഞിട്ടുള്ള മാനദണ്ഡങ്ങളില്‍ പ്രതി സ്ഥിരം കുറ്റവാളി ആയിരിക്കണം എന്നുള്ള മാനദണ്ഡം ഈ കേസില്‍ പരിഗണിക്കാന്‍ സാധിക്കാത്തതിനാലാണ് വധ ശിക്ഷ നല്‍കാതെ ഇരട്ട ജീവപര്യന്തം ശിക്ഷ പ്രതിക്ക് ലഭിച്ചത്. കൊലപാതകം നടന്ന് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ അന്വേഷണം പൂര്‍ത്തിയാക്കി ശിക്ഷ ലഭിച്ചത് നൂറുശതമാനവും ഉത്രക്ക് നീതി ലഭിച്ചു എന്നതാണ് നീതിബോധമുള്ള പൗരന്മാര് ചിന്തിക്കേണ്ടത്.
30 വര്‍ഷക്കാലം നിരന്തരം നിയമപോരാട്ടം നടത്തി ഒടുവില്‍ ആണ് അഭയാ കേസിലെ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ചത്. അഭയാകേസ് ഉള്‍പ്പെടെയുള്ള പല കേസുകളും മൂന്ന് പതിറ്റാണ്ട് കഴിഞ്ഞ് പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചപ്പോള്‍ വൈകിവന്ന നീതി, നീതി നിഷേധത്തിന് തുല്യമാണ് എങ്കിലും നീതി ദേവതയെ നിന്ദി ക്കുകയോ, കുറ്റപ്പെടുത്തുകയോ ചെയ്യാത്തത് ഉത്ര കൊലക്കേസിലെ വിധി താരതമ്യം ചെയ്യുമ്പോള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. ഉത്രയുടെ മാതാപിതാക്കള്‍ നീതിതേടി കോടതി കയറി ഇറങ്ങി നടക്കേണ്ട ആവശ്യ ത്തിന് ഇട വരുത്താതെ പ്രോസഖുഷന് കേസ് നടത്തി ശിക്ഷ വാങ്ങി നല്കിയതുകൊണ്ടാണ് നീതിദേവതയുടെ വില അറിയാതെ പോകുന്നത്.
വധശിക്ഷ വിധിച്ച പ്രതികളുടെ വധശിക്ഷ നടപ്പില്‍ ആകണമെങ്കില്‍ ഒട്ടകം സൂചിക്കുഴ ഴിലൂടെ പോകുന്നത് പോലെ ആയിരിക്കും. ഹൈക്കോടതിയില്‍ അപ്പീല്‍ കേള്‍ക്കണം, സുപ്രീംകോടതിയില്‍ അപ്പീല്‍ കേള്‍ക്കണം, രാഷ്ട്രപതിയുടെ ദയാഹര്‍ജി കേട്ടതിനു ശേഷം പിന്നീട് സുപ്രീം കോടതിയുടെ ഓപ്പണ്‍ കോര്‍ട്ടില്‍ വീണ്ടും കേള്‍ക്കണം. ഈ അടുത്തകാലത്ത് വധശിക്ഷ നടപ്പില്‍ വരുത്തിയത് നിര്‍ഭയ കേസില്‍ മാത്രമാണ്.അത് നടപ്പില്‍ വരുത്താന്‍ വേണ്ടി നിയമത്തിന്റെ നൂലാമാലകള്‍ ഒരുപാട് ഉണ്ടന്നുള്ള കാര്യം ഓര്‍ക്കുന്നത് നന്നായിരിക്കും. ജോമോന് പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: