ഇടുക്കി : മുത്തലാഖ് ചൊല്ലി ഒഴിവാക്കിയതിനെതിരെ കോടതിയെ സമീപിച്ച വീട്ടമ്മയെ ഭര്‍ത്താവ് ആക്രമിച്ചു. കൊന്നത്തടി സ്വദേശി ഖദീജയ്ക്കാണ് ഭര്‍ത്താവ് പരീതില്‍ നിന്ന് ആക്രമണം നേരിടേണ്ടി വന്നത്.
ഖദീജയെ കഴിഞ്ഞ ദിവസം പരീത് ഇരുമ്പുവടികൊണ്ട് ആക്രമിക്കുകയായിരുന്നു. നിയമ പോരാട്ടത്തിന് പിന്നാലെ ഭര്‍ത്താവില്‍ നിന്ന് വീണ്ടും ഭീഷണിയുണ്ടെന്ന് പോലീസിനും ജില്ലാ കളക്ടര്‍ക്കും ഖദീജ പരാതി നല്‍കിയതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. ഗുരുതര പരിക്കുകളേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആക്രമണത്തിന് പിന്നാലെ പരീത് ഒളിവില്‍ പോയി. ഇയാള്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തി വരികയാണെന്നും പോലീസ് അറിയിച്ചു. ഖദീജയെ മുത്തലാഖ് ചൊല്ലി പരീത് ഉപേക്ഷിച്ചിരുന്നു. തുടര്‍ന്ന് ഖദീജ പരീതിനെതിരെ കോടതിയെ സമീക്കുകയും നിയമപോരാട്ടം നടത്തി അനുകൂലമായി വിധി നേടുകയും ചെയതിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: