ന്യൂദല്‍ഹി : എല്ലാ സംസ്ഥാനങ്ങള്‍ക്കും ആവശ്യമായ കല്‍ക്കരി എത്തിച്ചു നല്കി. രാജ്യത്ത് ഊര്‍ജ്ജ് പ്രതിസന്ധിയുണ്ടാകില്ലെന്ന് കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം. ഒരു സംസ്ഥാനത്തും ഊര്‍ജ്ജ ക്ഷാമം ഉണ്ടാകാതിരിക്കുന്നതിനായി മാസങ്ങള്‍ക്ക് മുന്നേ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര കല്‍ക്കരി വകുപ്പ് മന്ത്രി പ്രഹ്ളാദ് ജോഷി അറിയിച്ചു.
സംസ്ഥാനങ്ങളിലെ ഊര്‍ജ്ജ പ്രതിസന്ധി മറികടക്കുന്നതിനായി കല്‍ക്കരി നീക്കത്തിന് കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥeനങ്ങള്‍ക്കായി പ്രതിദിനം രണ്ടു ലക്ഷം ടണ്‍ കല്‍ക്കരി നല്‍കുമെന്നാണ് പ്രഖ്യാപനം. ഇതിന്റെ അടിയന്തിര നിക്കത്തിനായി കോള്‍ ഇന്ത്യക്ക് സംസ്ഥാനങ്ങള്‍ നല്‍കേണ്ട കുടിശ്ശിക ഉടന്‍ നല്‍കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതേസമയം ഇന്ത്യയില്‍ ഊര്‍ജ്ജ പ്രതിസന്ധിയുണ്ടാകില്ല. എല്ലാ സംസ്ഥാനങ്ങള്‍ക്കും ആവശ്യത്തിലേറെ കല്‍ക്കരി എത്തിച്ചുകഴിഞ്ഞിട്ടുണ്ട്. സമീപകാലത്തെ ഊര്‍ജ്ജപ്രതിസന്ധിയെ ഫലപ്രദമായി ഇന്ത്യ നേരിടുകയാണ്. 22 ദിവസത്തേക്കുള്ള കല്‍ക്കരി ഇന്ത്യയുടെ കരുതല്‍ ശേഖരത്തിലുണ്ട്.
കനത്ത മഴ ചില പ്രദേശത്തെ തീവണ്ടി ഗതാഗതത്തെ ബാധിച്ചിട്ടുള്ളത് ഒഴിച്ചാല്‍ എല്ലാം സമയബന്ധിതമായി നടക്കുന്നതായും ജോഷി അറിയിച്ചു. കല്‍ക്കരി ഖനനവുമായി ബന്ധപ്പെട്ട് കല്‍ക്കരി മന്ത്രി പ്രഹ്ലാദ് ജോഷിയും ഊര്‍ജ്ജ മന്ത്രി ആര്‍കെ സിങ്ങും കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: