തിരുവനന്തപുരം: ഇന്ന് രാത്രി 12 മുതല്‍ തിരുവനന്തപുരം വിമാനത്താവളത്തിന്റെ നിയമന്ത്രണം അദാനി ഗ്രൂപ്പിന്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നിയന്ത്രണം കമ്പനിക്ക് കൈമാറും. 50 വര്‍ഷത്തേക്കാണ് വിമനത്താവളത്തിന്റെ നടത്തിപ്പ് അദാനിക്ക് ലഭിച്ചിരിക്കുന്നത്.
സിപിഎമ്മിന്റേയും സര്‍ക്കാരിന്റേയും നഗരസഭയുടേയും ശക്തമായ എതിര്‍പ്പുകള്‍ നിലനില്‍ക്കുന്നതിനിടെയാണ് വിമനത്താവളത്തിന്റെ കൈമാറ്റം സാധ്യമാക്കുന്നത്. സ്റ്റേറ്റ് സപ്പോര്‍ട്ട് എഗ്രിമെന്റില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ടില്ലെങ്കിലും തടസ്സമുണ്ടാകില്ലെന്നാണ് അദാനി ഗ്രൂപ്പിന്റെ വിലയിരുത്തല്‍. എന്നാല്‍ നഗരവാസികള്‍ വിമാനത്താവളം പിപിപി ആക്കുന്നതിന് അനുകൂലിക്കുകയാണ്.
വിമാനത്താവളം നടത്തിപ്പിനായി സ്വകാര്യമേഖലയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് നിരവധി ക്യാമ്പൈനുകളാണ് സാമൂഹ്യമാധ്യമങ്ങളില്‍ നടന്നത്. പിപിപി ആകുന്നതുവഴി വിമാന ടിക്കറ്റുകള്‍ക്ക് നിരക്ക് കുറയുമെന്നും വിമാനത്താവളത്തിന്റെ നിലവാരം ഉയരുമെന്നും ഇവര്‍ വാദിക്കുന്നു. കോണ്‍ഗ്രസിലെ എതിര്‍പ്പുകള്‍ അവഗണിച്ച് ശശി തരൂര്‍ എംപി വിമാനത്താവള നടത്തിപ്പ് കൈമാറ്റത്തെ അനുകൂലിച്ച് രംഗത്തുവന്നിരുന്നു.
ഏറ്റെടുക്കലിന്റെ ഭാഗമായി വിമാനത്താവളം വൈദ്യുത ദീപങ്ങള്‍കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. അദാനി തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്ന അദാനി ഗ്രൂപ്പിന്റെ സഹ കമ്പനിയാണ് എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ നിന്നും നടത്തിപ്പ് ഏറ്റെടുക്കുക. മൂന്ന് വര്‍ഷത്തേക്ക് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുമായി സഹകരിച്ചാവും അദാനി വിമാനത്താവളം നടത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: