നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച ഒരു കോടിയുടെ സ്വര്‍ണം വിദേശത്തും നിന്ന് എത്തിയ യാത്രക്കാരനില്‍ നിന്നും പിടികൂടി. ഇന്നലെ പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തില്‍ എത്തിയ എയര്‍ അറേബ്യ വിമാനത്തില്‍ ചെന്നൈ സ്വദേശിയാണ് അനധികൃതമായി സ്വര്‍ണ്ണം കടത്തുവാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായത്.
ഒരു കിലോയിലേറെ തൂക്കമുള്ള രണ്ട് സ്വര്‍ണ ബിസ്ക്കറ്റുകള്‍ അടിവസ്ത്രത്തിനടിയില്‍ ഒളിപ്പിച്ചാണ് അനധികൃതമായി കടത്തുവാന്‍ ശ്രമിച്ചത് . യാത്രക്കാരന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് വിഭാഗം മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച സ്വര്‍ണം കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: