ബീജിങ്: കനത്ത പേമാരിയെ തുടര്‍ന്ന് ചൈന മുങ്ങുന്നു. വടക്കന്‍ ചൈനയിലെ ഷാന്ക്സി പ്രവിശ്യയിലാണ് പ്രളയം രൂക്ഷമായത്. പതിനായിരക്കണക്കിന് വീടുകള്‍ പ്രളയത്തില്‍ മുങ്ങുകളും തകരുകയും ചെയ്തു. കഴിഞ്ഞയാഴ്ചയുണ്ടായ കനത്ത പേമാരിയില്‍ ഷാന്ക്സി പ്രവിശ്യയിലെ 70ലേറെ ജില്ലകളിലാണ് വെള്ളപ്പൊക്കം രൂക്ഷമായിരിക്കുന്നത്.
18ലക്ഷം പേരെ പ്രളയം ബാധിച്ചതായി ചൈനീസ് മാധ്യമങ്ങള്‍ പറയുന്നു. കനത്ത മഴ തുടരുന്നതിനാല്‍ കൂടുതല്‍ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അതിനാല്‍ ഏറ്റവും വലിയ ഒഴിപ്പിക്കലാണ് ചൈനയുടെ വടക്കന്‍ പ്രവിശ്യയില്‍ നടക്കുന്നത്. ഷാന്ക്സിയിലുള്ള കമ്മ്യൂണിസ്റ്റ് സ്മാരകങ്ങള്‍ അടക്കമുള്ള പൗരാണിക സ്മാരകങ്ങള്‍ പ്രളയത്തില്‍ തകര്‍ന്നിട്ടുണ്ട്.
ഇതുവരെ രണ്ടു ലക്ഷം പേരെയാണ് വിവിധ ഭാഗങ്ങളില്‍ നിന്ന് ഒഴിപ്പിച്ചിരിക്കുന്നത്. ഇതുവരെ 20,000-ല്‍ അധികം വീടുകള്‍ തകര്‍ന്നതായി ചൈനീസ് ഭരണകൂടം സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്നുമാസം മുമ്പ് ഹെനന്‍ പ്രവിശ്യയിലുണ്ടായ പ്രളയത്തെക്കാള്‍ വലിയ ദുരുതം ഷാന്‍ക്സിയില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: