വാഷിങ്ടണ്‍: ചൊവ്വയില്‍ നദികളുടെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് സ്ഥാപിക്കുന്ന ചിത്രങ്ങള്‍ പുറത്തുവിട്ട് യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ. ചൊവ്വ ദൗത്യത്തിനായി നാസ അയച്ച പേഴ്സിവറന്‍സ് റോവര്‍ പകര്‍ത്തിയ ചിത്രങ്ങളിലാണ് ചൊവ്വയില്‍ നദികളുടെ സാന്നിധ്യം കണ്ടെത്തിയത്.
കോടിക്കണക്കിനു വര്‍ഷം മുമ്പ് ചൊവ്വയില്‍ നദികളുണ്ടായിരുന്നുവെന്നതിനുള്ള തെളിവാണിതെന്ന് ഗവേഷകര്‍ പറയുന്നു. ശക്തമായ വെള്ളമൊഴുക്കിന് സമാനമായ ഡെല്റ്റകളാണ് നാസ അയച്ച റോവറില്‍ പതിഞ്ഞത്. ഇത് ചൊവ്വയില്‍ പണ്ട് ജീവന് നിലനിന്നിരുന്നു എന്ന് വ്യക്തമാക്കുന്നുവെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: